Maths Quiz Malayalam ഗണിതശാസ്ത്രം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും
#mathsquiz #mathsquizmalayalam #quiz
✍ ജ്യോമട്രിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
✅ യൂക്ലിഡ്
✍ ലോഗരിതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
✅ ജോണ്‍ നേപ്പിയര്‍
✍ സംഗീതവും ഗണിതവും തമ്മിലുള്ള ബന്ധം ആവിഷ്കരിച്ച ഗണിത ശാസ്ത്രജ്ഞന്‍ ആര് ?
✅ പൈഥഗോറസ്
✍ ഭൗതികശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മഹാനായ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞന്‍ ആര് ?
✅ ആര്‍ക്കിമിഡീസ്
✍ രണ്ട് ആധാരമായ സംഖ്യാ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവായ ഗണിതശാസ്ത്രജ്ഞന്‍ ആര് ?
✅ വില്യം ലിബ് നിസ്
✍ ഗണിതശാസ്ത്രത്തിലെ രാജകുമാരന്‍ എന്ന പേരില്‍ അറിയപ്പെട്ട ഗണിതശാസ്ത്രജ്ഞന്‍ ആര് ?
✅ കാള്‍ ഫ്രെഡറിക് ഗോസ്
✍ ഭാരതത്തിന്റെ ദശക്രമസംഖ്യാരീതി പ്രചരിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രയത്നിച്ച വിദേശ ഗണിതശാസ്ത്രജ്ഞന്‍ ആര് ?
✅ ഫിബോനാച്ചി
✍ പൈ യുടെ മൂല്യം ശരിയായി കണക്കു കൂട്ടിയ ഇന്ത്യക്കാരന്‍ ?
✅ ആര്യഭടന്‍
✍ ഒന്നു മുതല്‍ നൂറുവരെയുള്ള സംഖ്യകളില്‍ എത്ര 9 ഉണ്ട് ?
✅ 20
✍ 2. 1,3,5,7 …. ഇവ ഒറ്റ സംഖ്യകളാണല്ലോ. 30-മത്തെ ഒറ്റ സംഖ്യ ഏത് ?
✅ 59
✍ ജ്യാമിതിയിലേക്ക് രാജപാതകളൊന്നുമില്ല. എന്ന് ടോളമി ചക്രവര്‍ത്തിയോട് പറഞ്ഞ ഗണിതശസ്ത്രജ്ഞന്‍ ആര് ?
✅ യൂക്ലിഡ്
✍ ഏറ്റവും വലിയ അഞ്ചക്കസംഖ്യയും ഏറ്റവും ചെറിയ അഞ്ചക്കസംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?
✅ 89,999
✍ ഒരു ക്വിന്റല്‍ എത്ര കിലോഗ്രാം ?
✅ 100 കി.ഗ്രാം
✍ ഭാസ്കരാചാര്യര്‍ എഴുതിയ പ്രശസ്ത ഗണിതശാസ്ത്ര ഗ്രന്ഥം ഏത് ?
✅ ലീലാവതി
✍ ഒന്നിന് ഏകം എന്നും പത്തിന് ദശം എന്നും നൂറിന് ശതം എന്നും പറയാറുണ്ട്. ഈ ക്രമത്തില്‍ ആയിരത്തിന് പറയുന്ന പേരെന്ത്?
✅ സഹസ്രം
✍ പോസിറ്റീവും നെഗറ്റീവും അല്ലാത്ത സംഖ്യ ഏത്?
✅ പൂജ്യം
Maths Quiz Malayalam