ഒരു ജില്ലയുടെ ഭരണാധികാരിക്ക് ‘കലക്ടർ’ (Collector) എന്ന് പേര് വരാൻ കാരണം?

 

Why is the name 'Collector' given to the administrator of a district?

 

ഒരു ജില്ലയുടെ ഭരണാധികാരിക്ക് ‘കലക്ടർ’ (Collector) എന്ന് പേര് വരാൻ കാരണം?

Why is the name ‘Collector’ given to the administrator of a district?

ബ്രിട്ടീഷ് രാജ് ന്റെ ബാക്കി പത്രമാണ് ഇന്ത്യയിലെ ഭരണത്തിന്റെ അടിസ്ഥാന വിഭാഗമായ ഒരു ജില്ലയുടെ ചുമതലയുള്ള ഒരു ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസറെ ജില്ലാ കളക്ടർ (ജില്ലാ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ഡെപ്യൂട്ടി കമ്മീഷണർ എന്നും അറിയപ്പെടുന്നു) എന്നുള്ള നാമകരണം. “DM ” അല്ലെങ്കിൽ “DC” എന്ന ചുരുക്കെഴുത്ത് ഉപയോഗിച്ചാണ് അവരെ പരാമർശിക്കുന്നത് .

കളക്ടർ എന്ന പദവി വന്നതിന്റെ ചരിത്രം

റോബർട്ട് ക്ലൈവ് പ്ലാസ്സി യുദ്ധത്തിൽ വിജയം കൈവരിക്കുന്നതു വരെ ഈസ്റ്റ്‌ ഇന്ത്യയുടെ ഭരണപ്രദേശങ്ങളായ മൂന്നു പ്രസിഡൻസികളും ഭരിച്ചിരുന്നത് കച്ചവടക്കാരായ ഒരു സംഘം ആളുകളുടെ കൌൺസിലാണ്. ഭരണകാര്യങ്ങളിൽ യാതൊരു മുൻപരിച്ചയവുമില്ലാതിരുന്ന കൌൺസിലിന് ഒരു വലിയ രാജ്യത്തിന്റെ ഭരണചുമതല, പ്രത്യകിച്ചും വളരെ സമ്പന്നമായ ബംഗാൾ, ഏറ്റെടുക്കേണ്ടി വന്നത് ബ്രിട്ടനിൽ പല പ്രതികരണങ്ങളും സൃഷ്ടിച്ചു.കമ്പനിയുടെ ഭരണപരമായ ഉത്തരവാദിത്തങ്ങൾ വർധിച്ചതിനനുസരിച് ചെലവ്‌ കൂടിയ യുദ്ധങ്ങളും അനിവാര്യമായിത്തീർന്നു.കമ്പനിയുടെ സാമ്പത്തികഭദ്രതയെ ഇത് സാരമായി ബാധിച്ചു. അതുവരെ ഇംഗ്ലണ്ടിലെ ഗവണ്മെന്റിനു സാമ്പത്തിക സഹായങ്ങൾ നല്കികൊണ്ടിരുന്ന കമ്പനി ക്രമേണ ബാദ്ധ്യതയാകുന്ന ഘട്ടത്തിലെത്തി. 1772 – ൽ ഈ സ്ഥിതിയിൽ നിന്ന് രക്ഷപ്രാപിക്കാൻ ഒരു വായ്പക്കായി അന്നത്തെ പ്രധാനമന്ത്രിയായ ലോർഡ്‌ നോർത്തിനെ സമീപിച്ചു. ഈ അവസരം കണക്കിലെടുത്ത് കമ്പനി കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഒരു കമ്മിറ്റിയെ ചുമതപ്പെടുത്തി. പ്രസ്തുത കമ്മറ്റിയുടെ റിപ്പോർട്ടാണ് 1773 – ൽ റഗുലേറ്റിംഗ് ആക്റ്റ്‌ പാസ്സാകാനിടയാക്കിയത്. കമ്പനിയുടെ അഴിമതിനിറഞ്ഞ ഭരണം ഇല്ലാതാക്കുന്നതിനും ഇന്ത്യയിലെ ഭരണം മെച്ചപ്പെടുത്തുന്നതിനുമായി ബ്രിട്ടീഷ്‌ പാർലമെന്റ് പാസാക്കിയ ആദ്യത്തെ ആക്റ്റാണിത്. ഈ ആക്റ്റ്‌നുസരിച്ച് കമ്പനിയുടെ സിവിൽ ,പട്ടാള, റെവന്യൂ ഭരണ കാര്യങ്ങൾക്കായുള്ള എല്ലാ എഴുത്തുകുത്തുകളും ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ നിരീക്ഷണത്തിലായി.. ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ ബംഗാൾ ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ് (6 ഡിസംബർ 1732 – 22 ഓഗസ്റ്റ്‌1818) . 1772 മുതൽ 1785 വരെയായിരുന്നു അദേഹത്തിന്റെ ഭരണകാലം.

വാറൻ ഹേസ്റ്റിംഗ്സ് 1772-ലെ ജുഡീഷ്യൽ പ്ലാനിൽ ഭരണ പ്രവിശ്യകളെ വേർതിരിച്ചു ജില്ലാ കളക്ടറുടെ ഓഫീസ് എന്ന ആശയം അവതരിപ്പിച്ചു. 1774-ലെ ജുഡീഷ്യൽ പ്ലാൻ പ്രകാരം ജില്ലാ കളക്ടറുടെ ഓഫീസ് താത്കാലികമായി ‘ദിവാൻ’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ബ്രിട്ടീഷ് പാർലമെന്റ് 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് പാസാക്കിയതോടെ, ജില്ലാ കളക്ടർമാർ ഇന്ത്യൻ സിവിൽ സർവീസിൽ അംഗങ്ങളാകുകയും ജില്ലയിലെ പൊതുഭരണത്തിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്തു.

എന്ത് കൊണ്ടു കളക്ടർ ?

ബ്രിട്ടീഷ് രാജ് കാലത്തു അവരുടെ അധികാര പരിധിയിലെ പ്രദേശങ്ങളുടെ ഉന്നമനമൊന്നുമല്ല, ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുക എന്നത് തന്നെയായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെയും താല്പര്യം. അതായതു കോളനിവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിൽ നിന്നും മാക്സിമം ‘ഊറ്റുക’. നികുതി വരുമാനങ്ങൾ, ചുരുങ്ങിയ വിലക്കുള്ള അസംസ്‌കൃത വസ്തുക്കൾ ബ്രിട്ടനിലേക്കയച്ചു സംസ്ക്കരിച്ചു ഇന്ത്യയിൽ തന്നെ വിപണി പിടിച്ചു വരുമാനം വർധിപ്പിക്കുക തുടങ്ങിയവ ജില്ലാ അടിസ്ഥാനത്തിൽ ഓർഗനൈസ് ചെയ്യാൻ, collect ചെയ്യാന്‍ ഉദ്യോഗസ്ഥ മേധാവികളെ ആവശ്യമായി വന്നു. അവർ ജില്ലയുടെ റവന്യൂ ഓർഗനൈസേഷന്റെ (നികുതി പിരിവ്) തലവനായതിൽ നിന്നാണ് “കളക്ടർ” എന്ന പേര് ലഭിച്ചത്. പിന്നീട് അതിൽ പല പല അധികാരങ്ങളും ഉത്തരവാദിത്തങ്ങളും കൂട്ടിച്ചേര്‍ത്തു , ആ പദവി ഒരു സമ്പൂര്‍ണ ജില്ലാ ഭരണകൂട അധികാരിയുടെതു ആയി പരിണമിച്ചു. സ്വാതന്ത്ര്യാനന്തരം അതെ പേരിൽ തന്നെ ആ പദവിയും അതിന്റെ അധികാരങ്ങളും അതേപോലെ തന്നെ നില നിന്നു പോരുന്നു.

2021 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 748 ജില്ലകളുണ്ട്. ഇന്ത്യയിലെ നിലവിലെ ജില്ലാ ഭരണകൂടം ബ്രിട്ടീഷ് രാജിന്റെ പൈതൃകമാണ് എന്ന് പറഞ്ഞുവല്ലോ. അതിൽ നിന്നും വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇന്നും ജില്ലാ കളക്ടറാണ് ജില്ലാ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. സ്വാതന്ത്ര്യാനന്തരം, കളക്ടർമാരുടെ റോളും അധികാരങ്ങളും ഇന്ത്യയിലുടനീളം ഏതാണ്ട് ഒരുപോലെയാണെങ്കിലും വ്യത്യസ്ത പേരുകൾ തുടർന്നു.

കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും ജില്ലാ കളക്ടർ എന്ന പേരിലാണ് ഈ സ്ഥാനം അറിയപ്പെടുന്നത്.

എന്നാൽ കർണാടകയിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് ഹിമാചൽ പ്രദേശ്, അസം, മിസോറം, അരുണാചൽ പ്രദേശിലും ഡെപ്യൂട്ടി കമ്മീഷണർ (Deputy Commissioner) എന്ന പേരിലാണ് ഈ സ്ഥാനം പൊതുവേ അറിയപ്പെടുന്നത്.

ഉത്തർ പ്രദേശ്, രാജസ്ഥാൻ, ജമ്മു കശ്മീർ, പഞ്ചാബ്, ‍ഡൽഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പൊതുവേ ജില്ലാ മജിസ്ട്രേറ്റ് (District Magistrate) എന്ന പേരിലാണ് അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top