Patriotic Song Malayalam | Vandhanam Lyrical Video | വന്ദനം ഋഷി നാടേ വന്ദനം Vandhanam Lyrics
വന്ദനം ഋഷി നാടേ വന്ദനം
ഭാരതാംബേ വന്ദനം
ഭാരതാംബെ പുണ്യഭൂവേ കോടി വന്ദനം
ഗാന്ധിജിയും ബുദ്ധനും ശ്രീ വിവേകാനന്ദനും
ശങ്കരാചാര്യരും വാഴ്ത്തിയ ധന്യ നാടേ വന്ദനം കോടി വന്ദനം
വിവിധ ഭാഷകൾ വിവിധ ഭൂഷകൾ ഇവിടെ വളരുമ്പോൾ
ഭാരതത്തിൻ മക്കൾ പാടും ഒരുമ സംഗീതം
നിസരി നിപനിമപ മരിമരിസ
സരിമരിമപനിമപനിധ
സിന്ധുവിൻ പുളിനത്തിൽ അലയിടും
ആ മഹത്ഗീതം
ഗംഗ യമുന ബ്രഹ്മപുത്രയിൽ ഇളകിടും ഗാനം
വന്ദനം …..
ഗിരിനിരകളിൽ മറ്റുലക്കും സ്നേഹസംഗീതം
ഭാരതത്തിൽ മക്കളൊന്നെന്നുള്ള സന്ദേശം
നിസരി …..
വീരനാടെ നിന്നെ വാഴ്ത്താൻ ആയിരം നാവായ്
ഇനിയുമിനിയുമുയർന്നിടട്ടെ നിൻറെ ചൈതന്യം
വന്ദനം …..
ഹര്‍ഷനും അശോകനും നിൻ മാറ്റുയർത്തി
ഐക്യവും അഹിംസയും നിൻ യശസ്സുയർത്തി
വ്യാസ ദാസകാളിദാസർകമ്മയായി നീ
വിശ്വശാന്തിസംഗീതത്തിൻ
ധാരയായി നീ
വന്ദനം മാമക ജനനീ വന്ദനം
മംഗളകരണി വന്ദനം
മാമക ജനനി മംഗളകരണി
ഭാരത ജനനി വന്ദനം
ഭാരത ജനനി വന്ദനം
മാനിഷാദാ…(6)
ഒരു കൊടുങ്കാറ്റായി ഇന്നലെ
ഇതിലെ പോയവരല്ലോ നാം
ഒരു മഹാപ്രവാഹമായി
ഇതിലെ പോയവരല്ലോ
ഉയർത്തിടുന്നു ഞങ്ങൾ ഈ സ്വരം
ഹൃദയാദുര വീഥികളിൽ
നമുക്കൊരിൻഡ്യാ …….(3)
Whach Video 👇