MT Vasudevan Nair | എം.ടി. വാസുദേവൻ നായർ
അദ്ധ്യാപകൻ, പത്രാധിപർ, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായർ (ജനനം: 1933 ആഗസ്റ്റ് 9-). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പി. എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.
ജീവചരിത്രം
ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ 1933 ആഗസ്റ്റ് 9 നു ജനിച്ചു. അച്ഛൻ: പുന്നയൂർക്കുളം ടി. നാരായണർ നായർ, അമ്മ: അമ്മാളു അമ്മ കുമരനെല്ലൂർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടുകയുണ്ടായി. ആത്മകഥാംശമുള്ള കൃതികളിൾ വ്യക്തമാക്കിയിരിക്കുന്നതുപോലെ ദാരിദ്ര്യത്തിൻ്റേയും കുടുംബബന്ധങ്ങളുടേയും കയ്യറിഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരൻ്റേത്. പത്നി പ്രശസ്ത നർത്തകിയായ കലാമണ്ഡലം സരസ്വതിയാണ്. മക്കൾ: സിതാര, അശ്വതി.
സാഹിതീയം
സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954- ന്യൂയോർക്ക് ഹെറാൾഡ് സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിൻ്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.
1957-ൽ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേർന്നു. ‘പാതിരാവും പകൽ
1957-ൽ മാതൃഭൂമി ആഴ്ചപതിപ്പിൻ്റെ സബ് എഡിറ്ററായി ചേർന്നു. ‘പാതിരാവും പകൽ വെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട് ആണ്. ആദ്യനോവലിനു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരളസാഹിത്യഅക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈയിനത്തിൽ ദേശീയപുരസ്കാരം ലഭിച്ചു.
ഇതുകൂടാതെ ‘കാലം’ (1970)കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം'(1984- വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നി കൃതികൾക്കും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയ അവാർഡുകൾ ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.
മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചു. 1995-ൽ ജ്ഞാനപീഠം പുരസ്കാരവും, 2005-ൽ പത്മഭൂഷണും നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാരും ആദരിക്കുകയുണ്ടായി.
കർമ്മ മണ്ഡലങ്ങൾ
1 മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1999 മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ
പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എം.ടി.വാസുദേവൻ നായർ എന്ന സാഹിത്യകാരൻ തികഞ്ഞ ഒരു പരിസ്ഥിതിവാദി കൂടിയാണു്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
പുരസ്കാരങ്ങൾ
സാഹിത്യത്തിൽ ഭാരതത്തിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. -ക്ക് 1995-ൽ ലഭിച്ചു. മറ്റു പുരസ്കാരങ്ങൾ.
- മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം (1973, നിർമ്മാല്യം)
- മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം (അഞ്ചു തവണ)
- മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)
- മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1991, കടവ്)
- മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)
പ്രധാന കൃതികൾ
നോവലുകൾ
മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽ വെളിച്ചവും, അറബിപ്പൊന്ന് (എൻ.പി. മുഹമ്മദുമായി ചേർന്നെഴുതിയത്) , രണ്ടാമൂഴം, വാരാണസി
കഥകൾ
ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാർ-എസ്-സലാം, രക്തം പുരണ്ട മൺ തരികൾ, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കൾ, ഷെർലക്ക്
തിരക്കഥകൾ (അപൂർണ്ണം)
ഓളവും തീരവും,മുറപ്പെണ്ണ് ,നഗരമേ നന്ദി, അസുരവിത്ത് പകൽക്കിനാവ് , ഇരുട്ടിന്റെ ആത്മാവ്,കുട്ട്യേടത്തി, ഓപ്പോൾ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു വെള്ളം ,പഞ്ചാഗ്നി നഖക്ഷതങ്ങൾ അമൃതം ഗമയ, ആരൂഢം, ആൾക്കൂട്ടത്തിൽ തനിയെ അടിയൊഴുക്കുകൾ, ഉയരങ്ങളിൾ, ഋതുഭേദം, വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, താഴ്വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി (ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന ചെറുകഥയെ ആശ്രയിച്ച്) തീർത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്), പഴശ്ശിരാജ
ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും
നിർമ്മാല്യം (1973), മോഹിനിയാട്ടം (ഡോക്യുമെന്ററി, 1977), ബന്ധനം (1978) . മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000), തകഴി (ഡോക്യുമെന്ററി)
മറ്റുകൃതികൾ
ഗോപുരനടയിൽ എന്ന നാടകവും കാഥികൻ്റെ കല, കാഥികൻ്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, ആൾക്കൂട്ടത്തിൽ തനിയെ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.
You are Looking For Exciting new General Quiz Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel
Tags:
mt vasudevan nair mt vasudevan nair mt vasudevan nair mt vasudevan nair mt vasudevan nairasudevan nair mt vasudevan nair mt vasudevan nair mt vasudevan nair