കോഴിയാണോ മുട്ടയാണൊ ആദ്യം ഉണ്ടായത്? who came first
കോഴിയാണോ മുട്ടയാണൊ ആദ്യം ഉണ്ടായത്? മാങ്ങയാണോ മാവാണോ ആദ്യം ഉണ്ടായത്? തേങ്ങയാണോ തെങ്ങാണോ ആദ്യം ഉണ്ടായത്? കളിയായാണെങ്കിലും നമ്മള്‍ ചോദിച്ച ആ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വലിയ വലിയ കണ്ടു പിടിത്തങ്ങള്‍ നടത്തിയ ശാസ്ത്രലോകം മൗനം പാലിക്കുകയായിരുന്നു. പക്ഷെ അവര്‍ അതിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രവും അതിനുള്ളിലൂടെ നടത്തി. ഉടുവില്‍ ഒരു ചോദ്യത്തിന് ഉത്തരം കിട്ടി.
പരിണാമ ശ്രേണിയില്‍ നിന്നും ഉത്തരം നല്‍കിയിട്ടുണ്ട്. കോഴി ഉണ്ടായതിന് ശേഷവും വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്നുള്ള കോഴിയും അന്നത്തെ കോഴിയും തമ്മിൽ സൂക്ഷ്മമായ വ്യത്യാസങ്ങൾ ഉണ്ടാകും. അതുകൊണ്ട് തന്നെ “കോഴി” എന്ന് പൂർണ്ണമായി വിളിക്കാവുന്ന പക്ഷി എന്നുണ്ടായി എന്ന് പറയുന്നത് ബുദ്ധിമുട്ടാണ്. പൂർണ്ണമായ, കൃത്യമായ കോഴി എന്ന പക്ഷി എന്നൊന്ന് ഇല്ല. ഇന്നുള്ളവയിലും പരിണാമം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
എന്നാലും കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്. ഇനി അമാന്തിക്കേണ്ട. മടിക്കാതെ പറയാം. കോഴി തന്നെയാണ് ആദ്യം ഉണ്ടായത്. മുട്ടയുടെ ആവരണം രൂപപ്പെടുത്തിയിട്ടുള്ള പ്രോട്ടീനുകള്‍ കോഴിയുടെ അണ്ഡാശയത്തില്‍ മാത്രമാണ് കാണപ്പെടുന്നതെന്നതെന്ന കണ്ടപിടിച്ചതോടെയാണ് നൂറ്റാണ്ടുകളായി നാം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയത്. കോഴി തന്നെ ഫസ്റ്റ്.
കോഴിമുട്ടയുടെ രൂപീകരണത്തിന് പിന്നിലെ ഘടകങ്ങള്‍ ഹെക്ടര്‍ എന്ന ഒരു സൂപ്പര്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് ഷഫീല്‍ഡ്, വാര്‍വിക് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഗണിച്ചെടുത്തത്. കോഴിയുടെ ബീജകോശത്തിലുള്ള ഓവോക്ലെഡിലില്‍ 17 അഥവാ ഓസി 17 എന്ന പ്രൊട്ടീനന്റെ സാന്നിധ്യത്തില്‍ മാത്രമെ മുട്ടയുടെ പുറംതോട് രൂപീകൃതമാകുകയുള്ളു. ഈ മുട്ടത്തോടിലാണ് പിന്നീട് കോഴി രൂപപ്പെടാനുള്ള സാഹചര്യം ഒരുങ്ങുന്നത്.
മഞ്ഞക്കുരുവും ദ്രാവകവും ചേര്‍ന്ന് കോഴിക്കുഞ്ഞ് ഉണ്ടാകുന്നതുവരെയുള്ള സമയം സംരക്ഷണ കവചമായി മുട്ടത്തോട് പ്രവര്‍ത്തിക്കുന്നു. ഈ മുട്ടത്തോട് രൂപപ്പെടാനുള്ള സാചര്യമൊരുക്കുന്നത് കോഴിയുടെ അണ്ഡാശയത്തില്‍ മാത്രം കണ്ടെത്തിയിട്ടുള്ള പ്രോട്ടീനാണ്.
കോഴി എന്ന നിഗമനത്തിലേക്കു ശാസ്ത്രസംഘം എത്തിച്ചേർന്നത് ഇങ്ങനെയാണ്. മുട്ടയിൽ നിന്നല്ല മുട്ടത്തോടിൽ നിന്നാണു ശാസ്ത്രജ്ഞർക്ക് ഇതു സംബന്ധിച്ച ആദ്യസൂചന ലഭിച്ചത്. മുട്ടത്തോടിന്റെ സൃഷ്ടിക്ക് ഒഴിച്ചു കൂടാനാവാത്ത ഓവോക്ലെഡിലില്‍ 17 എന്ന ഈ പ്രോട്ടീൻ മുട്ടത്തോടിന് എവിടെ നിന്നു ലഭിച്ചു എന്നായി അവരുടെ അടുത്ത അന്വേഷണം. ഒടുവിൽ അവർ കണ്ടെത്തി പിടക്കോഴിയുടെ അണ്ഡകോശത്തിലാണ് ഓവോക്ലെയ്ഡിൻ പ്രോട്ടീനുള്ളത്. അപ്പോൾ പിടക്കോഴിയുടെ അണ്ഡകോശത്തിൽ നിന്നാണു മുട്ടത്തോടിന് ഈ പ്രോട്ടീൻ ലഭിച്ചത് എന്നു വ്യക്തം. ഇതു കാണിക്കുന്നത് കോഴിയിൽ നിന്നാണു മുട്ട ഉണ്ടായതെന്നാണ്,
ചുരുക്കത്തിൽ തർക്കം നിർത്താം. മുട്ടയല്ല, കോഴിയാണ് ആദ്യം ഉണ്ടായത്.
You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel
Tags:
who came first egg or chicken funny answer,3 reasons why the egg came first,what came first, the chicken or the egg scientific answer ,Which came first chicken or egg answer,god what came first, the chicken or the egg,what came first, the chicken or the egg bible,which came first, the chicken or the egg philosophy,കോഴിയാണോ മുട്ടയാണൊ ആദ്യം ഉണ്ടായത്? who came first who came first who came first who came first who came first