Irulil Theliyunna Thirinalam ഇരുളിൽ തെളിയുന്ന തിരിനാളമാകണേ | സ്കൂൾ പ്രാർത്ഥനാ ഗാനം
#prayersongmalayalam #schoolprayersong #schoolbell
ഇരുളിൽ തെളിയുന്ന തിരിനാളമാകണേ
ഇരവു പിളരുന്ന കിരണമായ് തീരണേ
ഇല്ലായ്‌മയിൽ തെല്ലു വല്ലായ്‌മയില്ലാതെ
നല്ലതെല്ലാർക്കുമേ ചെയ്യുവാനാകണേ
ഇല്ലായ്‌മയിൽ തെല്ലു വല്ലായ്‌മയില്ലാതെ
നല്ലതെല്ലാർക്കുമേ ചെയ്യുവാനാകണേ
അറിവറിഞ്ഞീടുവാൻ വഴി തുറക്കേണമേ
നേരിനു നേരെയീ മിഴിവിടർന്നീടണേ
അറിവറിഞ്ഞീടുവാൻ വഴി തുറക്കേണമേ
നേരിനു നേരെയീ മിഴിവിടർന്നീടണേ
ഉള്ളുകാണാൻ കണ്ണ് ഉള്ളിലുണ്ടാകണേ
ഉള്ളുതേങ്ങുന്നവർക്കുള്ളം കൈയാകണേ
ഉള്ളുകാണാൻ കണ്ണ് ഉള്ളിലുണ്ടാകണേ
ഉള്ളുതേങ്ങുന്നവർക്കുള്ളം കൈയാകണേ
കർമ്മ മാർഗ്ഗങ്ങളിൽ മുന്നോട്ടു പോകുവാൻ
ധർമ്മം വെളിച്ചമായ് മുന്നിലുണ്ടാകണേ
കർമ്മ മാർഗ്ഗങ്ങളിൽ മുന്നോട്ടു പോകുവാൻ
ധർമ്മം വെളിച്ചമായ് മുന്നിലുണ്ടാകണേ
Watch Video Link Here – Youtube Video
Irulil Theliyunna Thirinalam