മലയാളം കടങ്കഥ ചോദ്യം ഉത്തരം | Kadamkadhakal Malayalam with answers
രസകരമായ കടം കഥ ചോദ്യം ഉത്തരം pdf
1.അകത്തേക്കു പോവുമ്പോള്‍ പച്ച ,പുറത്തേക്കു വരുമ്പോള്‍ ചുവപ്പ് .
2.അകത്തു രോമം പുറത്തിറച്ചി.
3.ഞെട്ടില്ലാ വട്ടയില.
4.അമ്മ കല്ലിലും മുള്ളിലും മകള്‍ കല്യാണ പന്തലില്‍ .
5.ഒരു കണ്ണുകൊണ്ട് നോക്കിക്കാണും കണ്ടതൊക്കെ ഉള്ളിലാക്കും .
6.ഒരമ്മയ്ക്ക് തോളോളം വള.
7.ഒരമ്മ പെറ്റ മക്കളൊക്കെ തൊപ്പിക്കാര് .
8.ചാരം പൂശിയവന്‍ ചന്തയ്ക്കു പോയി.
9.ഒറ്റക്കാലന്‍ ചന്തയ്ക്കു പോയി .
10.വലിയകാല് വേഗം വേഗം ചെറിയകാല് മെല്ലെ മെല്ലെ .
11.പുള്ളി പൂശിയവന്‍ ചന്തയ്ക്കുപോയി.
12.മുതുകത്തുമുള്ളനും ചന്തയ്ക്കു പോയി .
13.മുക്കണ്ണന്‍ ചന്തയ്ക്കൂപോയി .
14.വാളാവളഞ്ചനും ചന്തയ്ക്കു പോയി .
15.മുള്ളുണ്ട് മുരിക്കല്ല, പാലുണ്ട് പശുവല്ല.
16.കിക്കിലുക്കും കിലുകിലുക്കും ഉത്തരത്തില്‍ ചത്തിരിക്കും .
17.മണ്ണിന്നടിയില്‍ പൊന്നമ്മ .
18.കൊക്കിരിക്കെ കുളം വറ്റിവറ്റി .
19.ആനയെകെട്ടാന്‍ മരമുണ്ട് ജീരകം പൊതിയാന്‍ ഇലയില്ല.
20.ഒരാളെ ഏറ്റാന്‍ നാലാള് .
21.എല്ലാകാളയ്ക്കും മണ്ടയ്ക്ക് കൊമ്പ്,വെള്ളക്കാളയ്ക്ക് പള്ളയ്ക്ക് കൊമ്പ് .
22.ഒരു പാത്രത്തില്‍ രണ്ടെണ്ണ .
23.കാക്കറുപ്പും മുക്കാല്‍ ചുവപ്പും .
24.കാടു വെട്ടി പാറകണ്ടു,പാറ വെട്ടി വെള്ളി കണ്ടു,വെള്ളി വെട്ടി വെള്ളം കണ്ടു.
25.ആന കേറാമല ആളുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി.
26.കാള കിടക്കും കയറോടും.
27.കുപ്പായമൂരി കിണറ്റില്‍ ചാടി
28.മുറ്റത്തെചെപ്പിനടപ്പില്ല .
29.അക്കരെ നില്‍ക്കും തുഞ്ചാണി ഇക്കരെ നില്‍ക്കും തുഞ്ചാണി കൂട്ടിമുട്ടും തുഞ്ചാണി .
30.അമ്മയെ കുത്തി മകന്‍ ചത്തു.
Answers
1.വെറ്റില മുറുക്കുക
2.മൂക്ക്
3.പപ്പടം
4.വാഴയും കുലയും
5.ക്യാമറ
6.കവുങ്ങ്
7.അടയ്ക്ക
8.കുമ്പളങ്ങ
9.കുട
10.ഘടികാര സൂചികള്‍
11.വെള്ളരിക്ക(അപ്പു ഉണ്ടാക്കിയ കടങ്കഥയാണത്രേ ഇത്.)
12.കയ്പ്പയ്ക്ക
13.തേങ്ങ.
14.വാളന്‍ പുളി
15.ചക്ക
16.താക്കോല്‍
17.മഞ്ഞള്‍
18.വിളക്ക്
19.പുളിമരം
20.കട്ടില്‍
21.കിണ്ടി
22.കോഴിമുട്ട,കണ്ണ്
23.കുന്നിക്കുരു
24.തേങ്ങ
25.ആകാശത്ത് നക്ഷത്രങ്ങള്‍
26.മത്തങ്ങ.
27.പഴം
28.കിണര്‍
29.കണ്‍പീലികള്‍
30.തീപ്പെട്ടിയില്‍ ഉരച്ച് തീപ്പെട്ടിക്കൊള്ളി കത്തിക്കുക
Watch More Video Here👇
Tags:
രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും pdf , kadamkadhakal malayalam , കടം കഥ ചോദ്യം ഉത്തരം , കടങ്കഥ മലയാളം ഉത്തരം , malayalam kadamkathakal , malayalam kadamkadhakal , കടം കഥ ചോദ്യം ഉത്തരം pdf , malayalam kadamkathakal with answers pdf download , കടംകഥ മലയാളം , kadamkadha malayalam മലയാളം കടങ്കഥ ചോദ്യം ഉത്തരം | Kadamkathakal