ആനയുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉത്തരങ്ങളും Elephant riddles and answers
#riddles #riddlesmalayalam #kadamkathakal
കറുത്ത പാറയ്ക്ക് വെളുത്ത വേര്
– ആനക്കൊമ്പ്.
കാട്ടിലുണ്ട് കുറെ കുട്ട്യുരുളി
– ആനച്ചുവടുകള്‍
ഒരമ്മ രണ്ടു മുറം വീശി വീശി നടക്കുന്നു
– ആന
കിഴക്കു കിഴക്കൊരു കരിമ്പാറപ്പുറത്ത് ആയിരം കിളി ചിലച്ചിറങ്ങി
– ആനപ്പുറത്തു ചങ്ങലയിടുക
കാട്ടിലൊരു മുത്തശ്ശി മുറം വീശി വീശി
– ആന
പെരുവഴിയിലുണ്ടൊരു വട്ടമുറം, എടുത്തിട്ടും എടുത്തിട്ടും കിട്ടുന്നില്ല
– ആന ചവിട്ടിയ കുഴി
കറുത്ത പാറയ്ക്ക് നാലു തൂണ്‍
– ആന
കറുത്ത കുില്‍ ആയിരം കിളി ചിലച്ചിറങ്ങി
– ആനപ്പുറത്ത് ചങ്ങലയിടുക
കാട്ടിലൊരു കരിമ്പാറ ഉരുണ്ടുരുണ്ടു പോകുന്നു
– ആന
പറയനുമറിഞ്ഞില്ല, പറച്ചിയുമറിഞ്ഞില്ല തിത്തിത്തൈ രണ്ടു കൊച്ചുമുറം
– ആനയുടെ ചെവി
കാട്ടില്‍ കൂനന്‍, നാട്ടില്‍ കൂനന്‍, കടലില്‍ കൂനന്‍
– ആന
തക്കം പിക്കം നാലാള്, തപ്പിട്ടുകൊടുക്കാന്‍ രണ്ടാള്, എത്തിപ്പിടിക്കാന്‍ ഒരാൾ
– ആന
വിശറി വീശി നടക്കുന്നു, ചൂട്ടുമിന്നിച്ച് നടക്കുന്നു, ചങ്ങലയിട്ടു നടക്കുന്നു
– ആന