ജീവികളുടെ പേരുകള്‍ ഉത്തരമായി വരുന്ന കടങ്കഥകള്‍ ഉത്തരങ്ങളും Insects riddles with answers
#riddles #riddlesmalayalam #kadamkathakal
ജീവികളുടെ / മൃഗങ്ങളുടെ പേരുകള്‍ ഉത്തരമായി വരുന്ന ചില കടങ്കഥകള്‍ ഉത്തരങ്ങളും Animal/insects Kadamkadha Malayalam With Answers
അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.
-തവള
ആ പോയി, ഈ പോയി, കാണാനില്ല
– മിന്നാമിനുങ്ങ്
ഇടവഴിയിലൂടെ ഒരു കരിവടിയോടി
-പാമ്പ്
എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ തലയില്ല
– ആമ
കറുത്ത പാറയ്ക്ക് വെളുത്തവേര്
-ആനക്കൊമ്പ്
കറുത്ത മതിലിന് നാല് കാല്
– ആന
ചില്ലിക്കൊമ്പിൽ ഗരുഡൻതൂക്കം
– വവ്വാൽ
ജനനം ജലത്തിൽ, സഞ്ചാരം വായുവിൽ
– കൊതുക്
ഞാൻ പെറ്റകാലം മീൻ പെറ്റപോലെ വാലറ്റകാലം ഞാൻ പെറ്റകാലം
– തവള
വലവീശും ഞാൻ മുക്കുവനല്ല, നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല
– ചിലന്തി