Riddles in Malayalam മലയാളം കടങ്കഥകൾ ഉത്തരവും | Malayalam Kadamkathakal with Answers
Hi Welcome To School Bell Channel
it is an Entertaining Channel Including School Welcome Song , School Prayer Songs .School Prayers, Kids Prayers, Poems, Stories, Rhymes ,Online Classes and other fun stuff for your little ones. #kadamkathakal കടങ്കഥകൾ
1.വീട്ടിലെ കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.
👉 അടുപ്പ്
2.വെട്ടും തോറും വളരും ഞാൻ.
👉 തലമുടി
3.വെള്ളച്ചാരെ മാറ്റിയിരുത്തി, ചോപ്പന്മാരെ കേറ്റിയിരുത്തി.
👉 ചാരം വാരി തീകൂട്ടി
4.വെള്ളമതിലിനുള്ളിൽ ഒരു വെള്ളിവടി.
👉 വാഴപ്പിണ്ടി
5.വെള്ളിക്കിണ്ണത്തിൽ ഞാവൽപ്പഴം.
👉 കണ്ണ്
6.വേലിപ്പൊത്തിലിരിക്കും രത്നം.
👉 മിന്നാമിനുങ്ങ്
7.വലവീശും ഞാൻ മുക്കുവനല്ല, നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല.
👉 ചിലന്തി
8.വായില്ല നാക്കുണ്ട്, നാക്കിന്മേൽ പല്ലുണ്ട്.
👉 ചിരവ
9.വാലില്ലാക്കോഴി നെല്ലിനു പോയി.
👉 വെള്ളിച്ചക്രം
10.വാലില്ലാത്തമ്മയ്ക്ക് വാലുള്ള മക്കൾ.
👉 തവള
11.വില്ലാണ് പക്ഷേ ഞാണില്ല കെട്ടാൻ.
👉 മഴവില്ല്
12.വീട്ടിലും നിർത്തില്ല നാട്ടിലും നിർത്തില്ല.
👉 പേപ്പട്ടി
13.വട്ടത്തിൽ ചവിട്ടിയിൽ നീളത്തിലോടും.
👉 സൈക്കിൾ
14.വട്ടി എടുത്താൽ കാള ഓടും.
👉 വഞ്ചി
15.വരുമ്പോൾ കറുത്തിട്ട്, പോകുമ്പോൾ വെളുത്തിട്ട്.
👉 തലമുടി
16.വരുമ്പോൾ ചുവന്നിട്ട്, പോകുമ്പോൾ കറുത്തിട്ട്.
👉 മൺകലം
17.മുള്ളിനുള്ളിലെ സുന്ദരിക്കുട്ടി.
👉 റോസാപുഷ്പം
18.മുള്ളില്ലാത്ത പുറംകാട്ടിൽ എല്ലില്ലാത്ത ഒരെലിക്കുഞ്ഞ്.
👉 പേൻ
19.മുള്ളുണ്ട് മുരിക്കല്ല, കയ്പുണ്ട് കാഞ്ഞിരമല്ല.
👉 പാവയ്ക്ക
20.മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് പശുവല്ല.
👉 ചക്ക
21.മുറ്റത്തുനിൽക്കും മണികണ്ഠനാനയ്ക്ക് മുപ്പത്തിമൂന്നു് മുറിത്തുടൽ.
👉 വാഴക്കുല
22.മുറ്റത്തെ ചെപ്പിനടപ്പില്ല.
👉 കിണർ
23.മൂന്നു ചിറകുള്ള വവ്വാൽ.
👉 സീലിംഗ് ഫാൻ
24.മേലേവീട്ടിലെ മുത്തശ്ശ്യമ്മേടെ പൊട്ടിച്ചിരിയും പേടിപ്പിക്കും.
👉 മിന്നലും ഇടിയും
25.മകൻ അറയ്ക്കകത്ത്, അമ്മ പുരയ്ക്ക് പുറത്ത്.
👉 നെല്ലും വൈക്കോലും
26.മണ്ണിനടിയിൽ പൊന്നമ്മ.
👉 മഞ്ഞൾ
27.മണ്ണിൽ മുളയ്ക്കാതെ മരത്തിൽ പടർന്നു.
👉 ചിതൽ
28.മണ്ണ് വെട്ടി വെട്ടി പൊന്ത കണ്ടു. പൊന്ത വെട്ടി വെട്ടി പാറ കണ്ടു. പാറ വെട്ടി വെട്ടി വെള്ളി കണ്ടു. വെള്ളി വെട്ടി വെട്ടി വെള്ളം കണ്ടു.
👉 തേങ്ങ
29.മുക്കണ്ണൻ ചന്തയ്ക്ക് പോയി.
👉 തേങ്ങ
30.പുക തുപ്പുന്ന പാമ്പ്.
👉 തീവണ്ടി
31.പുറം പരപരാ, അകം മിനുമിനാ.
👉 ചക്ക
32.പൂട്ടാനെളുപ്പം തുറക്കാനാവില്ല.
👉 തൊട്ടാവാടി
33.പൂട്ടില്ലാപ്പെട്ടി, പൂട്ടാതെടുക്കും പെട്ടി.
👉 ശവപ്പെട്ടി
34.പൊക്കിളിൽ തൊട്ടാൽ ഇളിച്ചു കാട്ടും.
👉 ടോർച്ച്
35.പൊന്ന് തിന്ന് വെള്ളി തുപ്പി.
👉 അയനിച്ചക്കയുടെ കുരു
36.പ്രതിഷ്ഠയുണ്ട്, പ്രദക്ഷിണമുണ്ട്, നേദ്യവും ധാരയുമുണ്ട്, പക്ഷേ പൂജയില്ല.
👉 ചക്ക്
37.പകലെല്ലാം പച്ചക്കായ, രാവായാൽ പഴുത്തകായ.
👉 ഇലക്ട്രിക് ബൾബ് • (സാധാരണ ബൾബ് പകൽ കത്തിക്കാറില്ല. അത് പച്ചക്കായ. രാത്രിയിൽ മഞ്ഞ പ്രകാശത്തോടെ കത്തുന്നത് കാണാം. അത് പഴുത്തകായ.)
38.പകൽ വെളുപ്പും, രാത്രി കറുപ്പും.
👉 സൂര്യൻ
39.അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും.
👉 തീപ്പെട്ടിയും കൊള്ളിയും
40.അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു.
👉 തീപ്പെട്ടിക്കൊള്ളി
41.പച്ചക്കൊരു കെട്ട്, ചുട്ടാൽ ഒരു കുട്ട.
👉 പപ്പടം
42.പലകക്കീഴെ പച്ചയിറച്ചി.
👉 നഖം
43.പാടാനറിയാം പറയാനറിയാം, ചെയ്യാനൊന്നുമറിയില്ല.
👉 റേഡിയോ
44.പാടുന്നുണ്ട് പറക്കുന്നുണ്ട്, കണ്ണിൽക്കാണാനൊക്കില്ല.
👉 കാറ്റ്
45.പാതാളം പോലെ വായ്, കോലുപോലെ നാവ്.
👉 മണി
46.പാൽമൊന്തയിൽ കരിമീൻ.
👉 കണ്ണ്
47.പിടിച്ചാൽ ഒരു പിടി, അരിഞ്ഞാൽ ഒരു മുറം.
👉 ചീര
48.പിടിച്ചാൽ പിടികിട്ടില്ല, വെട്ടിയാൽ വെട്ടേൽക്കില്ല.
👉 വെള്ളം
49.നട്ടാൽ മുളക്കൂല, വേലീമ്മൽ പടരൂല, നാട്ടിലെല്ലാടത്തും കറി.
👉 ഉപ്പ്
50.നാവൂരി പാലുകൊണ്ട് നാടാകെ കല്യാണം.
👉 ട്യൂബ്‌ലൈറ്റ്, നിലാവ്
51.നാലുകാലുണ്ട്, നടുവുണ്ട്, നായക്കു തിന്നാൻ ഇറച്ചിയില്ല.
👉 കസേര
52.നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടുകൊണ്ടുപോയി.
👉 പാമ്പ് തവളയെ പിടിക്കുന്നത്
53.നാലുപേരും കൂടി ഒരുവഴിക്ക് പോയി, മടങ്ങിവന്നപ്പോൾ ഒരാൾ.
👉 മുറുക്കാൻ
54.നാലുപേരുകൂടി ഒന്നായി.
👉 മുറുക്കുക
55.നിലം കീറി പൊന്നെടുത്തു.
👉 മഞ്ഞൾ
56.നോക്കിയാൽ കാണാം, കാണുന്നതൊക്കെ പിടിക്കാം.
👉 ഛായാഗ്രാഹി (ക്യാമറ)
57. തുമ്പിക്കൈയില്ലാത്ത ആന.
👉 കുഴിയാന
58.തെക്ക് നിന്ന് വന്ന കാളയ്ക്ക് പള്ളയ്ക്കൊരു കൊമ്പ്.
👉 കിണ്ടി
59.തേങ്ങാപ്പൂളൊരു തേങ്ങാമുറിയായ്.
👉 ചന്ദ്രൻ
60.അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.
👉 തവള