മലയാളം കടങ്കഥകളും ഉത്തരങ്ങളും | Riddles Malayalam With Answers
1. കുത്തിയാല്‍ മുളക്കില്ല വേലിയില്‍ പടരും
(ചിതല്‍)
2. കൈകൊണ്ടു വിതച്ച് വിത്തുകള്‍ കണ്ണുകൊണ്ടു പൊറുക്കിയെടുക്കു
(അക്ഷരങ്ങള്‍)
3. കൈപ്പടം പോലെ ഇല, വിരലുപോലെ കായ
(വെണ്ട)
4. കൊമ്പിന്‍മേല്‍ തുളയുള്ള കാള
(കിണ്ടി)
5. ചുണ്ടില്ലെങ്കിലും ചിരിക്കും കരയും അട്ടഹസിക്കും
(മേഘം)
6. ജീവനില്ല, കാലുമില്ല ഞാന്‍ എത്താത്ത ഇടവുമില്ല എന്നെ കൂടാതെ നിങ്ങളുടെ ജീവിതം ദുഷ്കരം
(നാണയം)
7. തടിയില്‍ വെട്ടി ഇടയ്ക്ക് കെട്ടി തലയില്‍ ചവുട്ടി
(നെല്ല് കൊയ്ത് മെതിക്കുക)
8. തോലില്ലാ, കുരുവില്ല, പഴം – തൊട്ടാല്‍ കൈ നക്കിക്കും പഴം
(തീക്കനല്‍)
9. നീണ്ടു നീണ്ടു മാനം നോക്കി പോകുന്ന പച്ചക്കുപ്പായക്കാരന്‍
(മുള)
10. പഞ്ചപാണ്ഡവന്‍മാരഞ്ചുപേര്‍ക്കും കൂടി ഒരു മുറ്റമേയുള്ളൂ
(കൈപ്പടം)
11. പകലെല്ലാം മിന്നിമിന്നി രാത്രി ഇരുട്ടറയില്‍
( കണ്ണ്)
12. പച്ചപലക കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ
(പപ്പായ)
13. പിടിച്ചാല്‍ ഒരു പിടി അരിഞ്ഞാല്‍ ഒരു മുറം
(ചീര)
14. പോകുമ്പോള്‍ പൊണ്‍മണി വരുമ്പോള്‍ വെള്ളിമണി
(നെല്ല് മലരാക്കുക)
15. ഉറിയരിവെച്ചു, കുറുകരെ വെന്തു ഉള്ളരി വാങ്ങി ഭഗവാനുണ്ടു എന്നിട്ടും കിടക്കുന്നു ഒരു ചെമ്പു ചോറ്
(ചുണ്ണാമ്പ്)
16. ഈച്ചതൊടാത്തൊരിറച്ചിക്കഷ്ണം തൊട്ടാല്‍ നക്കുമൊരിറച്ചിക്കഷ്ണം
(തീക്കനല്‍)
17. കൈയില്ല, കാലില്ല, വയറുണ്ട്, വാലുണ്ട് നീരാടാന്‍ പോകുമ്പോള്‍ പിടിക്കും ഞാന്‍ നൂറാളെ
(വല)
18. ചട്ടിത്തലയന്‍ ചന്തയ്ക്കു പോയി
(തണ്ണിമത്തന്‍)
19. ചട്ടിത്തൊപ്പിക്കാരന്‍ കുടവയറലെ കണ്ടാല്‍ കാലികളുടെ വായില്‍ തേനൂറും
(വൈക്കോല്‍)
20. നിലം കിളച്ച് കുട്ടിയുരുളി പുറത്തെടുത്തു.
(ചേന)
21. ഉണ്ടാക്കാന്‍ പാട്, ഉണ്ടാക്കിയാലൊടുങ്ങീല
(വിദ്യ)
22. പനയിലായിരം ചുവട്ടിലായിരം-തോട്ടത്തിലായിരം,തോട്ടിലായിരം
(പനങ്കുരു, വേര്, പൂവ്, മീന്‍)
23. ഊരിയ വാള്‍ ഉറയിലിട്ടാല്‍ പൊന്നിട്ട പത്തായം തരാം
(കറ പാല്‍)
24. നൂറാന വന്നാലും എടുത്തു മാറ്റാന്‍ പറ്റാത്ത വട്ട ചെമ്പ്
(കിണര്‍)
25. പോകുമ്പോള്‍ നാലാള്‍ നാലുനിറം വരുമ്പോള്‍ നാലാള്‍ ഒരു നിറം
(മുറുക്കാന്‍)
26. മണ്ണമ്പലത്തില്‍ ആശാരിചെക്കന്‍ വെളിച്ചപ്പാട്
(തൈരു കടയുക)
27. മാനത്തെ മുട്ടയ്ക്കു പിടിക്കാന്‍ ഞെട്ടില്ല
(ചന്ദ്രന്‍)
28. മാനത്തു നിന്നു നിലത്തിറങ്ങി, ചില കുത്തു കുത്തി ചില നാരു കെട്ടി ചില കോലു കെട്ടി നീക്കിവെച്ചു
(പാളകുത്തുക)
29. മലയിലൊരു മങ്കയ്ക്ക് തലയില്‍ ഗര്‍ഭം
(ഈന്തപ്പന)
30. മാനത്തു മാന്‍ കാറ്റാടി മാന്‍ നൂറ്റിക്കാഴമ്പന്‍, അല്ലാത്തൊരുത്തന്‍
(വെറ്റില, അടക്ക, പുകയുല, ചുണ്ണാമ്പ്)
31. കടകട കുടുകുടു നടുവിലോ പാതാളം
(ആട്ടുകല്ല്)
32. അതെടുത്ത് ഇതിലേക്കിട്ടു ഇതെടുത്ത് അതിലേക്കിട്ടു
(ഓലമടയല്‍)
33. അങ്ങേലെ ചങ്ങാതി വിരുന്നു വന്നു കായ്ക്കാത്ത പൂക്കാത്ത ചെടിയുടെ ഇലവേണം
(വെറ്റില)
34. ഇലയില്ലാ മരത്തില്‍ നിന്നും പൂക്കള്‍ വര്‍ഷിക്കുന്നു
(തേങ്ങ ചിരകല്‍)
35. ഒട്ടുംവലയില്ലാത്തതൊട്ടേറെവിലയുള്ള- തൊല്ലാവര്‍ക്കും ചത്താലും വേണ്ടതത്രേ
(മണ്ണ്)
36. ഞെട്ടില്ല വട്ടയില
(പപ്പടം)
37. അകന്നുനിന്നു നോക്കിക്കാണും കണ്ടതെല്ലാം ഉള്ളിലാക്കും
(ക്യാമറ)
38. എന്റെ നാക്കില്‍ നിനക്ക് വിരുന്ന്
(വാഴയില)
39. കാട്ടിലുണ്ട് കുറേ കുട്ടിയുരുളി
(ആനച്ചുവട്)
40. തടുക്ക് പോട്ടാല്‍ എടുക്കപ്പെടാത്്
(കോലം വരയല്‍)
41. തട്ടിയാലും ചീറും മുട്ടിയാലും ചീറും ഊക്കിലൊുതിയാല്‍ ആളും
(അടുപ്പിലെ തീ)
42. തൊപ്പിയുള്ള, താടിവെച്ച ചെങ്കുപ്പായക്കാരന്‍ ചന്തയ്ക്ക് പോയി
(മുളക്)
43. ധിം ധിം കുട്ടിച്ചാത്തന് കണ്ണുണ്ട് കണ്ടൂടാ
(പാവ)
44. നനവേറ്റാല്‍ വാടും, ചൂടേറ്റാല്‍ വാട്ടം തീരും
(പപ്പടം)
45. ദൂരെയിരുന്നു നോക്കിക്കാണും ശരമായി ചെല്ലും- നീറ്റില്‍ മുങ്ങും പൊങ്ങി വരുമ്പോള്‍ ഊണു കഴിഞ്ഞു
(മീന്‍കൊത്തി, പൊന്‍മാന്)
46. മണിയടിച്ചാല്‍ കൂകി വിളിച്ച് പെരുമ്പാമ്പോടും
(തീവണ്ടി)
47. മണ്ണിനുള്ളില്‍ പൊന്നു നൂല്
(മഞ്ഞള്‍)
48. നെല്ലിപ്പുളി നായരും തേങ്ങാപുളി നായരുംകൂടി ഇലപ്പുളിനായരുടെ വീട്ടില്‍ വിരുന്നു പോയപ്പോള്‍- കോല്‍കുള്ളി നായര്‍ കുത്തി പുറത്താക്കി
(പുട്ടു ഉണ്ടാക്കല്‍)
49. വരിക വരിക സുഖം വന്നടുത്താല്‍ ക്ളേശം- പോക പോക സുഖം പോയ് മറഞ്ഞാല്‍ ഭയം
(സൂര്യന്‍)
50. തലയിലുണ്ട് വായ, തടിയിലില്ല വയറ്
(ഉരല്‍)
51. വലിച്ചിടും പുറത്ത് കയറും നാക്കില്‍ കൊടുക്കും മുക്കണ്ണനെ
(ചിരവ)
52. വാ കൊണ്ട് വിതച്ച് ചെവി കൊണ്ട് കൊയ്യുക
(പറയലും കേള്‍ക്കലും)
53. വെള്ളാമ്പല്‍ വിരിഞ്ഞു കുളം വറ്റി
(നിലവിളക്ക്)
54. കൊമ്പന്‍ കാള ഇഴഞ്ഞു വരുന്നു പിടിക്കാന്‍ ചെന്നാല്‍ കൊമ്പില്ല
(ഒച്ച്)
55. വഴിയുടെ വക്കില്‍ ചോപ്പത്തടിയില്‍ വായപൊളിച്ചതാ തൂങ്ങുന്നു.
(തപാല്‍ പ്പെട്ടി)
56. കറുത്തിട്ടും കണ്ടിടാം വെലുത്തിട്ടും കണ്ടിടാം- പുള്ളിക്കുപ്പായമിട്ടിട്ടും കണ്ടിടാം
(ആകാശം)
57. നിത്യവും കുളിക്കും ഞാന്‍ മഞ്ഞളില്‍ നീരാടും- എന്നിട്ടും കാക്കയെപോലെ
(അമ്മി)
58. പുള്ളിയിലപൊലെ കുറിയൊരു വസ്തു ഇടിയേറ്റിടിയേേറ്റിങ്ങനെയായി
(അവല്‍)
59. ഇത്തിരി മുറ്റത്തഞ്ച് കഴുകോല്‍
(കൈവിരല്‍)
60. വേലിപ്പൊത്തില്‍ പൊന്നെഴുത്താണി
(പാമ്പ്)
കടംകഥകള് ഉത്തരം,കുട്ടികളുടെ കടംകഥകള്,കടംകഥകള് pdf Riddles Malayalam With Answers Riddles Malayalam With Answers Riddles Malayalam With Answers Riddles Malayalam