Sunday, January 11, 2026
School Bell Channel - Home of Full Entertainment
Advertisement
  • Home
  • school prayer
  • Republic Day
  • Kadamkathakal
  • Moral Stories
  • GK
No Result
View All Result
School Bell Channel - Home of Full Entertainment
  • Home
  • school prayer
  • Republic Day
  • Kadamkathakal
  • Moral Stories
  • GK
School Bell Channel - Home of Full Entertainment
No Result
View All Result
Home Proverbs

പഴഞ്ചൊല്ലുകള്‍ Pazhamchollukal | 501 Malayalam Proverbs

Malayali Bro by Malayali Bro
March 8, 2025
in Proverbs
425 13
0
Malayalam Proverbs
607
SHARES
3.4k
VIEWS
Share on FacebookShare on Whatsapp

501 Malayalam Pazhamchollukal പഴഞ്ചൊല്ലുകള്‍ Malayalam Proverbs

 

1.      ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കണോ ?

You might also like

Kakka Pazhamchollukal കാക്ക പഴഞ്ചൊല്ല്

Ayurveda Proverbs In Malayalam ആയുർവേദ പഴഞ്ചൊല്ലുകൾ

കൃഷിയുമായി ബന്ധപ്പെട്ടവ | Agricultural Proverbs in Malayalam

2.      ആന കൊടുത്താലും ആശ കൊടുക്കരുത്

3.      ആന കരിമ്പിൻ തോട്ടത്തിൽ കയറിയ പോലെ

4.      ആനയെ പേടിച്ചാൽ പോരേ, ആനപ്പിണ്ടത്തെ പേടിക്കണോ

5.      ആന വായിൽ അമ്പഴങ്ങ !

6.      ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?

7.      ആന വാ പൊളിക്കുന്നതു കണ്ടു അണ്ണാന്‍ വാ പൊളിക്കരുതു

8.      അടി തെറ്റിയാൽ ആനയും വീഴും

9.      അച്ഛൻ അനപ്പുറത്തിരുന്നാൽ മോന്റെ ചന്തിയിൽ  കാണുമോ  തഴമ്പ് ?

10.   ആര്‍ക്കനും വെണ്ടി ഓക്കാനിക്കുക ആയിരം കുടത്തിന്റെ വാ  മൂടിക്കെട്ടാം പക്ഷേ നാട്ടുകാരുടെ വാ മൂടിക്കെട്ടാന്‍ പറ്റുമോ??

11.    ആരാന്റെ പറമ്പിലെ പുല്ല് കണ്ട് പശുവിനെ വളത്തരുത്!!

12.    ആരാന്റമ്മയ്‌ക്ക് ഭ്രാന്തുപിടിച്ചാൽ കാണാൻ നല്ല ചേല് 

13.    ആലയ്ക്കലെ പുല്ല് പൈ തിന്നില്ല     

14.    ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്ന് പിഴക്കും ശിഷ്യന്

15.    ആഴത്തില്‍ ഉഴുതു അകലെ നടണം

16.    ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായിപ്പുണ്ണ്         

17.          അടി കൊള്ളാന്‍ ചെണ്ട… പണം വാങ്ങാന്‍ മാരാ

18.          അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പൊളിയും

19.          അഗ്രഹാരത്തിൽ പിറന്നാലും നായ് വേദമോതില്ല

20.          അരചനില്ലാ നാട് നരകം!! അഞ്ചിലേ വളയാത്തത് അമ്പതില് വളയുമോ??

21.          അരിയും തിന്നു, ആശാരിച്ചിയേയും കടിച്ചു, എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ്

22.          അരിയെറിഞ്ഞാൽ ആയിരം കാക്ക!

23.          അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ

24.          അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട്‌ കില്ലുക്കാൻ മോഹം

25.          അരണയുടെ ബുദ്ധി പോലെ 

27.          അണ്ണാൻ കുഞ്ഞും തന്നാലായത്

28.          അണ്ണാന്‍ മൂത്താലും മരംകയറ്റം മറക്കുമോ!!!

29.          അണ്ണാനെ മരംകയറ്റം പഠിപ്പിക്കല്ലേ 

30.          അമ്മയ്‌ക്ക് പ്രസവവേദന, മോൾക്ക് വീണവായ

31.          അമ്മയും മകളും പെണ്ണു തന്നെ

32.          അമ്മപോറ്റിയ മക്കളും ഉമ്മപോറ്റിയ കോഴിയും അടങ്ങുകയില്ല

33.           അമ്മയെ തല്ലിയാലും രണ്ടു പക്ഷം!!

34.          അമ്മയെ തച്ചാൽ അച്ഛൻ ചോദിക്കണം,പെങ്ങളെ തച്ചാൽ അളിയൻ ചോദിക്കണം

35.          അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ല

36.          അതുമില്ലിതുമില്ല അമ്മയുടെദീക്ഷയുമില്ല

37.          അകപ്പെട്ടാൽ പന്നി ചുരയ്ക്കയും തിന്നും

38.          അകലെ പോകുന്നവനെ അരികത്തു വിളിച്ചാൽ അരയ്ക്കാത്തുട്ട് ചേതം

39.         അസൂയക്കും കഷണ്ടിക്കും മരുന്നില്ല

40.         അൽപ്പലാഭം പെരും ചേതം

41.         അൽപ്പന് അര്‍ഥം കിട്ടിയാൽ അര്‍ദ്ധരാത്രിക്കും കുട പിടിക്കും

42.         അറിയാത്ത പിള്ളയ്ക്കു ചൊറിയുമ്പോള്‍ അറിയും!!

43.         അഞ്നമെന്നതു ഞാനറിയും അതു മഞ്ഞളുപോലെ വെളുത്തിരിക്കും!!

44.          അച്ചിക്കുകൊഞ്ചുപക്ഷം നായർക്കു ഇഞ്ചിപക്ഷം

45.          അച്ചികുടിച്ചതെ കുട്ടികുടിക്കൂ  

46.          അധികമായാല്‍ അമൃതും വിഷം!!

47.          അങ്ങാടിയിൽ തോറ്റതിന് അമ്മയോട്!!

48.          അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല

49.          അങ്കവും കാണാം താളിയുമൊടിക്കാം

50.          അകലത്തെ ബന്ധുവിനേക്കാൾ നല്ലത്

              അടുത്തുള്ള ശത്രുവാണ്

51.         അരുമയറ്റ വീട്ടിൽ എരുമയും കുടിയിരിക്കില്ല!!

52.          അൽപ്പജ്ഞാനം ആപത്ത്!! അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല!!

53.           അട്ടയെ പിടിച്ച് മെത്തയിൽ കിടത്തുക

54.          അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ?

55.          അത്തം പത്തിനു തിരുവോണം

56.          അത്തം പത്തിനോണം

57.          അത്തം കറുത്താല്‍ ഓണം വെളുക്കും

58.          അതിരാവിലെ പെയ്യുന്ന മഴ വേഗം തോറും

59.          കതിരിന്മേൽ വളം വയ്‌ക്കുക

60.          കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുക !

61.          കക്ഷത്തിലിരിക്കുന്നത് പോകാനും പാടില്ല, ഉത്തരത്തിലിരിക്കുന്നത് കിട്ടുകയും വേണം !

62.           കുന്തം പോയാല്‍ കുടത്തിലും തപ്പണം 

63.          കഷ്‌ടകാലം പിടിച്ചവൻ തല മൊട്ടയടിച്ചപ്പോൾ കല്ലുമഴ പെയ്‌തു 

64.          കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി

65.          കാറ്റുള്ളപ്പോൾ തൂറ്റണം. 

66.          കാർത്തിക കഴിഞ്ഞാൽ മഴയില്ല .

67.          കാർത്തിക കാലിൽ കാക്കക്കാൽ നനഞ്ഞാൽ മുക്കാലിൽ മുക്കും

68.          കർക്കടകത്തിൽ പത്തില കഴിക്കണം

69.           കർക്കിടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു

70.          കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌

71.          കാർത്തിക കഴിഞ്ഞാൽ മഴയില്ല

72.          കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം    

74.          കാച്ചിതിളപ്പിച്ച പാലിൽ കഴുകിയാൽ കാഞ്ഞിരകായിൻറെ കയ്പ്പു ശമിച്ചീടുമോ

75.          കപ്പചീര കൊഴുത്താൽ കപ്പൽപാമരമാകുമോ

76.          കാലം നോക്കി കൃഷി

77.          കൂര വിതച്ചാൽ പൊക്കാളിയാവില്ല

78.          കുംഭത്തിൽ പെയ്താൽ കുപ്പയിലും മാണിക്കം 

79.          കാന്താരിമുളകെന്തിനാ അധികം

80.          കരയുന്ന കുഞ്ഞിനേ പാലുള്ളൂ

81.          കാണം വിറ്റും ഓണം ഉണ്ണണം

82.          കിട്ടാത്ത മുന്തിരി പുളിക്കും

83.          കൊല്ലക്കുടിലിൽ സൂചി വിൽക്കുക !

84.          കൊല്ലൻ കുശവന്റെ പണിക്കു പോകരുതു

85.          കൊല്ലാൻകൊടുത്താലും വളർത്താൻകൊടുക്കില്ല

86.          കൊല്ലാൻപിടിച്ചാലും വളർത്താൻപിടിച്ചാലും കരയും

87.          കുടിക്കാത്തവൻ കുടിച്ചപ്പോൾ കുടത്തോടെ       

89.          കാട്ടിലെ പുലി പിടിച്ചതിനു വീട്ടിലെ പട്ടിക്ക് തല്ല്

90.          കൂട്ടിലിട്ട വെരുകിനെപ്പോലെ 

91.          കാടുവെട്ടാൻ കോടാലിയുടെ സമ്മതം വേണോ

92.          കാട്ടുകോഴിക്കെന്തു സംക്രാന്തി

93.          കാട്ടിലെ തടി,തേവരുടെ ആന, വലിയടാ വലി 

94.          കാടു കാണുമ്പോൾ മരം കാണില്ല, മരം കാണുമ്പോൾ കാടു കാണില്ല.

95.          കാടായൽ ഒരു കടുവ, വീടായാൽ ഒരു കാർന്നോർ

96.          കറ്റയും തലയിൽവെച്ചു കളം ചെത്തരുതു

97.           കടുകുമണിയില്‍ ഒളിക്കുക!!    

98.          കൂനിന്മേൽ കുരു

99.          കുന്തം പോയാൽ കുടത്തിലും തപ്പണം

100.        കുന്തം വിഴുങ്ങിയിട്ട്‌ ചുക്കുവെള്ളം കുടിച്ചാലോ?

101.        കുന്തം കൊടുത്ത് കുത്ത് വാങ്ങരുത്

102.        കുന്തമൊട്ട് കൊടുക്കുകയുമില്ല താനൊട്ട് കുത്തുകയുമില്ല.

103.        കുന്തം കൊണ്ട മുറിപൊറുക്കും, നാക്ക് കൊണ്ട മുറി പൊറുക്കില്ല.

104.        കുന്നാണെങ്കിലും കുഴിച്ചാൽ കുഴിയും

105.        കുരക്കുന്ന പട്ടി കടിക്കില്ല

106.        കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും

107.        കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള 

108.        കുമ്പളങ്ങ കട്ട കള്ളാ മൊരി തുടക്ക്‌

109.        കുറുന്തോട്ടിക്കും വാതമോ!! !

110.        കഞ്ഞി നൽകാനാണില്ലെങ്കിലും പട്ടിടാൻ ആളുണ്ടാകും

111.        കഞ്ഞി നൽകാതെ കൊന്നിട്ട് പാൽപായസം തലയിലൊഴിക്കുക

112.        കാലൻ വന്നടുക്കുമ്പോൾ കയർത്തെന്നാൽ ഫലമില്ല

113.        കഞ്ഞികുടിച്ചിരുന്നാലും മീശ തുടയ്ക്കാനാളുവേണം

114.        കഞ്ഞികണ്ടിടം കൈലാസം , ചോറു കണ്ടിടം വൈകുണ്ഠം

115.        കഞ്ഞിക്കും ചോറിനും കരയില്ലെങ്കിൽ പറയും പോലെ വളർത്തിക്കോളാം

116.        കടഞ്ഞാൽ കിട്ടാത്തത് കുടഞ്ഞാൽ കിട്ടുമോ

117.        കടം അപകടം സ്നേഹത്തിനു വികടം

118.        കടമില്ലാത്ത കഞ്ഞി ഉത്തമം

119.        കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു

120.        കടം കാതറുക്കും

121.        കടം കാലനു തുല്യം

122.        കടം കൊടുത്താലിടയും കൊടുക്കണം

123.        കക്കെ കക്കെ മുടിയും, മുടിയെ മുടിയെ കക്കും

124.        കക്കാൻ പഠിച്ചാൽ നില്ക്കാനും പഠിക്കണം

125.        കടം കൊടുത്തു പട്ടിണി കിടക്കരുത്

126.        കടം വാങ്ങി കുടിവെച്ചാൽ കുടികൊണ്ട് കടം വീട്ടാം

127.        കടം വാങ്ങിയുണ്ടാൽ മനം വാടിവാഴാം

128.        കടം വീടിയാൽ ധനം

129.        കടമൊരു ധനമല്ല

130.        കടത്തിനു തുല്യം രോഗമില്ല

131.        കടയ്ക്കൽ നനച്ചാലെ തലയ്ക്കൽ പൊടിക്കൂ

132.        കടൽ ചാടാൽ ആശയുണ്ട് തോടുചാടാൻ കാലുമില്ല 

133.        കടുതായ് ശബ്ദിക്കും കുറുനരിയെ കടുവായുണ്ടോ പേടിക്കുന്നു

134.        കട്ടവനെ കാണാഞ്ഞിട്ട് കണ്ടവനെ കഴുവേറ്റുക

135.        കട്ടിലുകണ്ട് പനിച്ചാൽ കണക്കല്ല , കിട്ടുമെന്നാകിലേ മോഹം തുടങ്ങാവൂ

136.        കട്ടിൽ ചെറുതായാലും കാല് നാല് വേണം

137.        കട്ടപ്പാര വിഴുങ്ങിയിട്ട് ചുക്കുകഷായം കുടിക്കുക

138.         കതിരേൽ വളം വെച്ചിട്ട് കാര്യമില്ല 

139.        കുരങ്ങന്‍റെ കയ്യില്‍ പൂമാല

140.        കാര്യക്കാരൻ കളവു തുടർന്നാൽ കരമേലുള്ളവർ കട്ടുമുടിക്കും

141.         കാക്കയ്‌ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്

142.        കാക്ക കുളിച്ചാല്‍ കൊക്കാകുമോ? 

143.        കൊക്കെത്ര കുളം കണ്ടതാ ? 

144.        കാത്തുസൂക്ഷിച്ചൊരു കസ്‌തൂരിമാമ്പഴം കാക്ക കൊത്തിപ്പോയി !

145.        കാക്കക്കാലില്‍ നിന്നും പരുന്തിന്‍ക്കാലിലേക്ക്

146.        കുളിപ്പിച്ചാലും പന്നി ചേറ്റിൽ

147.        കളത്തില്‍ അളിയാ പിടുത്തം ഉണ്ടോ..?

148.        കാല്‍ പണം കൊടുത്ത് കൊട്ടാന്‍ പറഞ്ഞിട്ട്അരപ്പണം കൊടുത്തിട്ടും കൊട്ടു നിര്‍ത്തുന്നില്ലല്ലോ!

149.        കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത്

150.        കറിയുടെ സ്വാദു്‌ തവിയറിയില്ല

151.        കയ്യാലപ്പുറത്തെ തേങ്ങപോലെ

152.        കടലില്‍ കായം കലക്കരുതു।!!

153.        കണ്ടിക്കണക്കിനു വാക്കിനേക്കാൾ കഴഞ്ചിനു കർമ്മം നന്നു

154.        കണ്ടം വിറ്റു കാളയെ വാങ്ങുമോ

155.        കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും

156.        കണ്ണു പോയാലേ കാഴ്ചയുടെ വിലയറിയൂ

157.        കണ്ണില്ലാത്തൊരു പൊണൻ കാഴ്ചകൾ കാണ്ണാൻ ഇഛിക്കുന്നതുപോലെ

158.        കാണാൻ പോകുന്ന പൂരം പറഞ്ഞറിയണോ ?

159.         കണ്ണില്‍ കൊള്ളാനുള്ളതു പുരികത്തു കൊണ്ടു!! 

160.        കണ്ണില്ലാത്തപ്പഴേ കണ്ണിന്റെ വിലയറിയൂ!!

161.        കണ്ണുള്ളപ്പോൾ കാണണം, കയ്യുള്ളപ്പോൾ തിന്നണം,

162.        കത്തുന്ന പുരയിൽ നിന്ന് ഊരുന്ന കഴുക്കോൽ ലാഭം

163.        കയ്യാലപ്പുറത്തെ തേങ്ങപോലെ

164.        കള്ളൻ കപ്പലിൽ തന്നെ കള്ളനെ കാവലേല്പിച്ചാൽ

165.        കരയുന്ന കുഞ്ഞിനേ പാലുള്ളൂ

166.        കപ്പചീര കൊഴുത്താൽ കപ്പൽപാമരമാകുമോ

167.        കാടുവെട്ടാൻ കോടാലിയുടെ സമ്മതം വേണോ

168.         കാട്ടാളരിൽ കാപിരി കാമദേവൻ

169.        കാന്താരിമുളകെന്തിനാ അധികം

170.        കുടിക്കുന്ന വെള്ളത്തിൽ കോലിട്ടളക്കരുതു

171.        കുട്ടികളോടും നായ്ക്കളോടും തീയിനോടും കളി അരുത്

172.        കുട്ടിയ്ക് അരി കൂട്ടിവയ്ക്കേണ്ട.

173.        കുട്ടിയ്കും വിഡ്ഢിക്കും കളവില്ല

174.        കുട്ടികുരങ്ങിനെകൊണ്ട് കുഴിമാന്തിക്കുക

175.        കുട്ടിവാശി കുറച്ചു നേരത്തേക്ക് 

176.        കുരക്കുന്ന പട്ടി കടിക്കില്ല

177.        കുരുത്തക്കേടു് കുന്നിക്കുരുവോളം മതി

178.        കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം

179.        കുറുന്തോട്ടിക്കു വാതം വന്നാലോ

180.        കൂനൻ മദിക്കുകിൽ ഗോപുരം കുത്തുമോ

181.        കൂര വിതച്ചാൽ പൊക്കാളിയാവില്ല

182.        കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌

183.        കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ

184.        കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും

185.        കുപ്പയിൽ കിടന്നാലും പൊന്നിന്‌ മാറ്റ്കുറയില്ല

186.        കുരുത്തക്കേടു് കുന്നിക്കുരുവോളം മതി

187.        കുളത്തിൽ കിടക്കുന്ന തവള മുങ്ങിച്ചാവുമോ

188.        കലത്തിനറിയാമോ കർപ്പൂരത്തിന്റെ ഗന്ധം

189.        കഴുതയ്ക്കു ജീനി കെട്ടിയാൽ കുതിര ആവില്ല

190.        കുഴിയാന മദിച്ചാൽ കൊലയാന ആകുമോ

191.        കെട്ടാൻ പെണ്ണില്ലെന്ന്‌ വെച്ച് പെങ്ങളെ കെട്ടാറുണ്ടോ

192.        കെട്ടാത്തവന്‌ കെട്ടാത്തത്കൊണ്ട് കെട്ടിയവന്‌ കെട്ടിയത്കൊണ്ട് 

193.        കൈപ്പുണ്ണ് കാണാൻ കണ്ണാടി വേണ്ട  

194.        കൊച്ചി കണ്ടവനച്ചി വേണ്ടാ

195.        കൊച്ചിലെ നുള്ളാഞ്ഞാൽ കോടാലിക്കും അറുകയില്ല

196.        കൊല്ലം കണ്ടവനില്ലം വേണ്ടാ

197.        കൊല്ലത്തെപ്പെരുവഴി ഇല്ലത്തെ സ്ത്രീധനമൊ ?

198.        കോഴിയ്ക്കുണ്ടോ നെല്ലും പതിരും?

199.        കൊന്നാൽപാപം തിന്നാൽതീരും

200.        കൊക്കറ്റംതിന്നാലും കോഴി കൊത്തിക്കൊത്തിനിൽക്കും

201.        കേറിയിരുന്നുണ്ട് പന്തലിൽ ഇറങ്ങിയിരുന്നുണ്ണരുത്

202.        ക്ഷീരമൊള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം!!

203.        ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ

204.        കോമത്തം കാട്ടിയാൽ ഭീമനാവില്ല

205.        കൈകൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ടരുത്

206.        കൈവെള്ളയിലെ രോമം പറിക്കുക

207.        കരയുന്ന കുഞ്ഞിനേ പാലുള്ളൂ!! 

208.        കുപ്പയില്‍ കളഞ്ഞാലും, അളന്നു കളയണം 

209.        കണ്ണുപൊട്ടന്റെ മാവേലേറുപോലെ!!! 

210.        കുറുക്കന്‍ ചത്താലും കണ്ണ് കോഴികൂട്ടില്‍!! 

211.        കൊതിയന്റെ മുതല്‍ ഉച്ചുകുത്തും!! 

212.        കഞ്ഞില്‍ പാറ്റ ഇടുക!!

213.        കണ്ണടച്ചു ഇരുട്ടാക്കുക? 

214.        ഇരുന്നിട്ടു കാലുനീട്ടണം

215.        ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല

216.        ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ

217.        എലിപിടിക്കുംപൂച്ച കലവും ഉടെക്കും

218.        എലികരഞ്ഞാൽ പൂച്ച വിടുമോ

219.        എലിയേ പേടിച്ച് ഇല്ലം ചുടുക

220.        എള്ളൊളംതിന്നാൽ എള്ളൊളംനിറയും

221.        എല്ലുമറിയ പണിതാലെ പല്ലുമുറിയ തിന്നാവു

222.        എന്നെക്കണ്ടാൽ കിണ്ണംകട്ടെന്നു തോന്നുമൊ?

223.        എന്നാലന്നു കാക്ക മലന്നുപറക്കും

224.        എട്ടാമത്തെ പെണ്ണെത്തിനോക്കുന്നെടം മുടിയും

225.        ചോതി വർഷിച്ചാൽ ചോറ്റിനു പഞ്ഞമില്ല

226.        ചെമ്മാനം കണ്ടാൽ അമ്മാനം മഴയില്ല

227.        ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം!

228.        ചൊല്ലും പല്ലും പതുക്കെ മതി 

229.       ചെമ്മാനം ഉണ്ടായാൽ മഴനിശ്ചയം

230.       ചെമ്മാനംകണ്ടാലന്നു മഴപെയ്തില്ലെങ്കിൽ പിന്നക്കൊല്ലം മഴയില്ല

231.       ചെമ്മീൻ തുള്ളിയാൽ മുട്ടോളം, പിന്നെ തുള്ളിയാൽ ചട്ടീലും

232.      ചത്ത കുഞ്ഞിന്റെ ജാതകം നോക്കരുത്!!!

233.      ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

234.       ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ!!

235.       ചുണ്ടക്ക കൊടുത്ത് വഴുതനങ്ങ വാങ്ങുക

236.       ചുക്കില്ലാത്ത കഷായമുണ്ടോ ?

237.       ചുട്ടയിലെ ശീലം ചുടല വരെ ചക്കെന്ന്‌ പറയുമ്പോൾ കൊക്കെന്ന്‌ കേൾക്കും !

238.       ചെകുത്താനും കടലിനും ഇടയ്‌ക്ക്

239.       നാളെനാളെ നീളെനീളെ !!

240.       നാഥനില്ലാത്ത കളരിപോലെ

241.       നട്ടുച്ചക്ക് പെയ്താൽ എട്ടുച്ചക്ക് പെയ്യും

242.        നാടോടുമ്പോൾ നടുവെ

243.        നിലാവുണ്ടെന്നു കരുതി വെളുക്കുവോളം കക്കരുതു!!

244.        നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു കിളുത്താല്‍ അതും ഒരു തണല്!!

245.        നിറകുടം തുളുമ്പില്ല!!!

246.        നടയ്‌ക്കൽ കൊണ്ടുപോയി കലമുടയ്‌ക്കുക

247.        നായുടെ വാലു പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ

248.        നായ നടുക്കടലിലും നക്കിയേ കുടിക്കൂ

249.        നായർക്കു കണ്ടംകൃഷിയുണ്ടെങ്കിൽ അച്ചിക്കു പൊലികടവും ഉണ്ടു

250.        നല്ലത് നായക്കാക

251.        നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും ! നിത്യാഭ്യാസി ആനയെ എടുക്കും

252.        ഗണപതിക്കല്യാണം പോലെ!!

253.        ഒരേറ്റത്തിനു ഒരിറക്കമുണ്ടു

254.        ഒന്നേ ഉള്ളുവെങ്കിലും ഉലക്കക്കടിച്ചു വളര്‍ത്തണം

255.        ഒത്തുപിടിച്ചാല്‍ മലയും പോരും

256.        ഒന്നുകിൽ അച്ഛൻ അമ്മയെ കൊല്ലും, അല്ലെങ്കില്‍ അച്ഛൻ  പട്ടിയിറച്ചി തിന്നും 

257.        ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും!!

258.        ഒരു വെടിക്കു രണ്ടു പക്ഷി।!!  

259.        ഒരു വേനൽക്കു ഒരുമഴ 

260.        ഓന്തോടിയാല്‍ വേലിയോളം

261.        ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി

262.        ഓടുന്ന പട്ടിക്ക്‌ ഒരു മുഴം

263.        ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം

264.        ഒരുത്തനും കരുത്തനും വണ്ണത്താനും വളിഞ്ചിയനും കൃഷിയരുതു

265.        ഓണത്തിനിടയ്ക്ക്‌ പുട്ട്‌ കച്ചവടം 

266.        ഓണത്തിനു  ഉറുമ്പും കരുതും 

267.        ഓണം വരാനൊരു മൂലം വേണം

268.        ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനുകഞ്ഞി കുമ്പിളിൽ തന്നെ ! 

269.        ഓണം വന്നു ക്ഷീണം മാറി 

270.        ഓണമുണ്ട വയറേ ചൂളം പാടിക്കിട

271.        ഓണം പോലെയാണോ തിരുവാതിര 

272.        ഓണത്തെകാള്‍ വലിയ മകമുണ്ടോ ?

273.        ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിനു പൂത്തിരി 

274.        ഒന്നു പിഴച്ചാല്‍ മൂന്ന്!! 

275.        ഓലപ്പാമ്പുകാട്ടുക   

276.        ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് 

277.        ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം

278.        ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല 

279.        ഓളം നിന്നിട്ട് കടലാടുക

280.        ഒത്തുപിടിച്ചാല്‍ മലയും പോരും  

281.        ഓമനപ്പെണ്ണു പണിക്കാകാ 

282.        വല്ലഭന് പുല്ലും ആയുധം!!

283.        വില്ലിന്റെ ബലം പോലെ അമ്പിന്റെ പാച്ചിൽ 

284.        വാദി പ്രതിയായി

285.        വീണിടത്തുകിടന്നുരുളുക!!

286.        വീണിടം വിഷ്ണുലോകം!! 

287.        വിനാശകാലേ വിപരീത ബുദ്ധി!!

288.        വിദ്യാധനം സര്‍വധനാല്‍ പ്രധാനം!! 

289.        വിരിപ്പ് നട്ടുണങ്ങണം മുണ്ടകൻ നട്ടുമുങ്ങണം

290.        വിത്തുഗുണം പത്തുഗുണം 

291.        വിത്താഴം ചെന്നാൽ പത്തായം നിറയും

292.        വിത്തില്‍ പിഴച്ചാല്‍ വിളവില്‍ പിഴക്കും

293.         വിത്തുവിതെച്ചാൽ മുത്തുവിളയുമൊ  

294.        വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌ 

295.        വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട വര്‍ഷം പോലെ കൃഷി 

296.        വേണേല്‍ ചക്ക വേരിലും കായ്ക്കും വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും!!

297.        വേലി തന്നെ വിളവു തിന്നുക

298.        വേലിയില്‍ കിടന്ന പാമ്പിനെ തോളില്‍ ഇടുക

299.        വേലി ചാടുന്ന പശുവിന് കോലുകൊണ്ട് മരണം ! 

300.        വെളുക്കാന്‍ തേച്ചതു പാണ്ടായി  

301.        വൈദ്യൻ അടിച്ചാൽ മർമ്മം തടിക്കും

302.        വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ചിത്തും പാല് 

303.        വൈദ്യന്റെ അമ്മ പുഴുത്തെ ചാകൂ 

304.        വെട്ടാൻ വരുന്ന പോത്തിനൊടു വേദമോ‌തരുത്!! 

305.        വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കുക 

306.        വടികൊടുത്ത് അടി മേടിക്കുക 

307.        വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം 

308.        വായ്ക്കു നാണമില്ലെങ്കിൽ വയറ്റിനു പഞ്ഞമില്ല

309.        വായിൽ വന്നതു കോതക്കു പാട്ടു  

310.        പഴഞ്ചൊല്ലില്‍ പതിരില്ല  

311.        പുഞ്ചപ്പാടത്തെ കുളം‌പോലെ 

312.        പഴമേൽ‌പിഴയില്ല; മഴമേൽ മുഴയില്ല

313.        പണത്തിനുമേലെ പരുന്തും പറക്കുമോ ?

314.        പട്ടി കുരച്ചാൽ പടി തുറക്കുമോ ?

315.        പുണർതം പൂഴി തെറിപ്പിക്കും 

316.        പൂയം ഞാറ്റുവേലയിൽ പുല്ലും പൂവണിയും

317.        കഞ്ഞ കൊള്ളി പുറത്ത്!!

318.        പുത്തരിയിൽ കല്ലുകടിച്ചു

319.        പുര കത്തുമ്പോൾ വാഴ വെട്ടുക!!

320.        പുത്തനച്ചി പുരപ്പുറം തൂക്കും !

321.        പണിക്കർവീണാൽ അഭ്യാസം

322.        പണ്ടുണ്ടൊ പാണൻ പോത്തുപൂട്ടീട്ടുള്ള

323.        പണ്ടെദുർബല, പിന്നെയൊ ഗർഭിണി  

324.        പെൺബുദ്ധി പിൻബുദ്ധി

325.        പെൺകാര്യം വൻകാര്യം

326.        പെൺചിരിച്ചാൽ പോയി,പുകയില വിടർത്തിയാൽ പോയി

327.        പെൺചൊല്ലു കേൾക്കുന്നവനു പെരുവഴി 

328.        പെൺപട പടയല്ല; മൺചിറചിറയല്ല

329.        പെണ്ണാകുന്നതിൽ ഭേദം മണ്ണാകുന്നതു 

330.        പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം

331.        പെണ്ണിനു പെൺ തന്നെ സ്ത്രീധനം

332.        പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല

333.        പെൺപിറന്ന വീടു പോലെ

334.         പെറ്റവൾക്കറിയാം പിള്ളവരുത്തം 

335.        പെണ്ണും കെട്ടി കണ്ണും പൊട്ടി

336.        പടയെ പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തവും കൊളുത്തിപ്പട പന്തളത്ത് !

337.        പേറെടുക്കാൻ പോയവൾ ഇരട്ട പെറ്റു !

338.        പെണ്‍ ചൊല്ല് പിന്‍ ചൊല്ല്

339.        പാലുകൊടുത്ത കൈയ്‌ക്ക് തന്നെ കടിക്കുക

340.        പയ്യെത്തിന്നാല്‍ പനയും തിന്നാം

341.        പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി മൂന്നാറിൽ നിന്നും വരും!!

342.        പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ !

343.        പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല!! 

344.        പാപി ചെന്നിടം പാതാളം 

345.        പാഷാണത്തില്‍ കൃമി 

346.        പലതുള്ളിപ്പെരുവെള്ളം

347.        പഠിക്കും മുമ്പേ പണിക്കരാകരുതു

348.        പട്ടി ചന്തയ്‌ക്ക് പോയപോലെ  

349.        പട്ടിക്കു മീശ വന്നാൽ അമ്പട്ടനെന്തു കാര്യം?

350.        പട്ടിയുടെ വാല്‍ പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും നേരെ ആവില്ല 

351.        പെരുമന്തന്‍ ഉണ്ണി മന്തനെ കളിയാക്കുന്നതു പൊലെ!!

352.        പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും!! പല്ലിടകുത്തി മണപ്പിക്കുക!!

353.        പത്തായം പെറും, ചക്കി കുത്തും, അമ്മ വെയ്‌ക്കും, ഞാനുണ്ണും!

354.        പല നാള്‍ കള്ളം ഒരു നാള്‍ പൊളിയും!!

355.        പൊന്നു കായ്ക്കുന്ന മരമായലും പുരയ്ക്കു ചാഞ്ഞാല്‍ മുറിക്കണം!!

356.        പൊന്നിന്‍ സൂചി ആണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു പോവും!! 

357.        പൊന്നുരുക്കിന്നിടത്ത് പൂച്ചക്കെന്തുകാര്യം

358.        പൂച്ചയ്ക്കാരു മണികെട്ടും? 

359.        പലരു കൂടിയാല്‍ പാമ്പ്‌ ചാവില്ല 

360.        പോത്തിനോടു വേദമോത്തരുത്

361.        പിന്നേയും ചങ്ങരന്‍ തെങ്ങില്‍ തന്നെ 

362.        മനസില്‍ കണ്ടതു മാനത്തു കണ്ടു!!

363.        മണങ്ങിനു ഗുണങ്ങു 

364.        മണലിൽ പെയ്ത മഴപോലെ

365.        മണ്ണുമൂത്താൽ വെട്ടിവാഴും, പെണ്ണൂമൂത്താൽ കെട്ടിവാഴും  

366.        മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ ?

367.        മോങ്ങാൻ ഇരുന്ന നായയുടെ തലയിൽ തേങ്ങാ വീണു ! 

368.        മിന്നുന്നതെല്ലാം പൊന്നല്ല

369.        മകയീര്യം മദിച്ചു പെയ്യും 

370.        മാങ്ങയുള്ള മാവിലെ ഏറുണ്ടാവൂ!! 

371.        മരമറിഞ്ഞ് കൊടിവെക്കണം

372.        മകരമാസത്തിൽ മഴപെയ്താൽ മലയാളം മുടിഞ്ഞുപോകും

373.        മഴയത്തുള്ള എരുമയെപ്പോലെ

374.        മഴനനയാതെ പുഴയിൽ ചാടുക 

375.        മാക്രികരഞ്ഞു മഴപെയ്യിച്ചു

376.        മുതിരക്കു മൂന്നു മഴ

377.        മുത്തി വളർത്തിയ കുട്ടിയും മുക്കോകുടിയിലെ നായും ഒരുപോലെ 

378.        മടിയൻ മല ചുമക്കും

379.        മലർപ്പൊടിക്കാരന്റെ സ്വപ്‌നം പോലെ 

380.        മുറിവൈദ്യൻ ആളെക്കൊല്ലും

381.        മുയൽ ഇളകുമ്പോൾ നായിക്ക് കാഷ്ട്ടിപ്പാൻ മുട്ടും  

382.        മൂഷികസ്‌ത്രീ പിന്നെയും മൂഷികസ്‌തീയായി  

383.        മൂന്നാമത്തെ പെണ്ണ് മുടിവെച്ചു വാഴും

384.        മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌

385.        മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്‌ച്ചിട്ടിറക്കാനും വയ്യ !

386.        മൂത്തോർ തൻ വാക്കും മുതുനെല്ലിക്കയും ആദ്യം ചവർക്കും, പിന്നെ മധുരിക്കും ! 

387.        മകത്തിന്റെ പുറത്ത് എള്ളെറിഞ്ഞാൽ കുടത്തിനു പുറത്താണ് എണ്ണ

388.        മുന്‍വിള പൊന്‍വിള 

389.        മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്

390.        മുക്കിപ്പണിതാൽ നക്കിത്തിന്നാം 

391.        മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനും ഉണ്ടാം സൌരഭ്യം 

392.        മുറ്റത്തെ മുല്ലക്കു മണമില്ല മാനം നോക്കി നടക്കരുത്!!! 

393.        മനസ്സിൽ കാണുമ്പോൾ മരത്തേൽ കാണും 

394.        മനസ്സില്‍ കണ്ടത് മാനത്ത് കാണും 

395.        മനസ്സുപോലെ മംഗല്യം 

396.        മലയോളം മോഹിച്ചാലേ കുന്നോളം കിട്ടൂ!! 

397.        മക്കളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതു!!

398.        മീനത്തിൽ മഴ പെയ്താൽ മീങ്കണ്ണീനും ദണ്ണം 

399.        മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല 

400.        തെറിക്കുത്തരം മുറിപ്പത്തല് 

401.        തൊണ്ടയ്‌ക്ക് പഴുത്താൽ കീഴോട്ടിറക്കാതെ പറ്റുമോ ?  

402.        തെക്കോട്ടു പോയ കാറുപോലെ, വടക്കോട്ട് പോയാ ആളെ പോലെ

403.        തീയില്‍ കുരുത്തതു വെയിലത്തു വാടില്ല!!

404.        തീയിൽ കുരുത്തതു വെയിലത്തു വാടുമോ?

405.        തിരുവോണം തിരുതകൃതി

406.        തിരുവാതിരക്ക് ആദ്യം തെളിഞ്ഞാൽ പോക്കിനു മഴ

407.        തുലാവർഷംകണ്ടു ഓടിയവനുമില്ല, കാലവർഷംകണ്ടു ഇരുന്നവനുമില്ല

408.        തുലാപത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും പാർക്കാം

409.        തെളിച്ച വഴിയെ നടന്നില്ലേൽ നടന്ന വഴിയെ തെളിക്കുക!!

410.        തേടിയ വള്ളി കാലിൽ ചുറ്റി।!! 

411.        താന്‍ പാതി ദൈവം പാതി   

412.        തല ഇരിക്കുമ്പോള്‍ വാലാടരുത്  

413.        തലവിധി, തൈലം കോണ്ട് മാറില്ല

414.         തനിക്കുതാനും പുരക്ക് തൂണും 

415.        തന്നോളം വളർന്നാൽ തനിക്കൊപ്പം 

416.        താഴ്ന്ന നിലത്തേ നീരോടൂ 

417.        തുള്ളിതുടചേ തുടമാകൂ  

418.        തള്ളചൊല്ലാ വാവല്‍ തല കിഴുക്കനാം പാട്!! 

419.        താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ

420.        ദാനം കിട്ടിയ പശുവിന്റെ വായിലെ പല്ല് എണ്ണിനോക്കരുത്!!! 

421.        ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി

422.        ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും!! 

423.        ഉറക്കത്തിനു പായ് വേണ്ട 

424.        ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കു

425.        ഉണ്ണുന്ന ചോറിൽ മണ്ണിടുക

426.        ഉപ്പോളം വരുമോ ഉപ്പിലിട്ടതു?

427.        ഉള്ളിക്കു പാലൊഴിച്ചാൽ ഉൾനാറ്റം പോകുമോ 

428.        ഉണ്ണാൻ വിളിക്കുമ്പോൾ ആശാരിക്ക് തട്ടും മുട്ടും കൂടും !

429.        ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം 

430.        ഉച്ചിവെച്ച കൈകൊണ്ട് ഉദകക്രിയ ചെയ്യുക 

431.        ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക!

432.        ഉത്രാടം ഉച്ചയാകുമ്പോള്‍ അച്ചിമാര്‍ക്കു വെപ്രാളം ഉഴുന്നമാടറിയണമോ വിതെക്കുന്ന വിത്തു

433.        ഇല്ലത്തുനിന്നും ഇറങ്ങുകയും ചെയ്‌തു, അമ്മാട്ടേക്ക് എത്തിയതുമില്ല ! 

434.        ഇന്നലെപെയ്തമഴയ്ക്ക കുരുത്ത തകര 

435.        ഇഷ്‌ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം 

436.        ഇടിവേട്ടവനെ പാമ്പു കടിച്ചു!!

437.        ഇരിപ്പിടം പണിതിട്ടു പടിപ്പുര

438.        ഇരട്ടിപ്പണിക്കു ഇരുട്ടുതപ്പിയെപോക

439.        നിത്യഭ്യാസി ആനയെ എടുക്കും!!

440.        പൊൻ‌മുട്ടയിടുന്ന താറാവിനെ കൊല്ലരുത്!!  

441.        ഐക്യമത്യം മഹാബലം 

442.        എലിയെ പേടിച്ച് ഇല്ലം ചുടുക 

443.        എലി പുന്നെല്ല് കണ്ടപോലെ ! 

444.        താന്‍ പിടിച്ച മുയലിന്‌ മൂന്ന് കൊമ്പ് 

445.        തേടിയ വള്ളി കാലില്‍ ചുറ്റി 

446.        ദാനം കിട്ടിയ പശുവിന്റെ വായിലെ പല്ലെണ്ണരുത്. 

447.        ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും ഗോത്രമറിഞ്ഞ് പെണ്ണ് , പാത്രമറിഞ്ഞ് ഭിക്ഷ

448.        ഗുരുനായൂരപ്പനെ സേവിക്കുകയും വേണം കുറുന്തോട്ടി                                  പറിക്കുകയും വേണം

449.        ഗുരുചഛിദ്രം മഹാനാശം  

450.        ഗുരുക്കൽ വീണാലത്ത് ഗംഭീര വിദ്യ

451.         ഗുരുവാക്കിനെതിർവാക്കരുത് 

452.        ഗുരുവിലാത്ത വിദ്യയാകാ

453.        ഗുരുവിലാത്ത കളരി പോലെ

454.        ഗുരുക്കൾ നിന്നു പാത്തിയാൽ ശിഷ്യർ നടന്നു പാത്തും

455.        ഗൗളി ഉത്തരം താങ്ങുന്നതുപൊലെ

456.        ഗ്രന്ഥം മൂന്നു പകർത്തീടുകിൽ മുഹൂർത്തം മൂത്രമായിടും

457.        ഗോഹത്യക്കാരനു ബ്രഹ്മഹത്യക്കാരൻ സാക്ഷി

458.        ഗതികെട്ടാൽ പുലി പുല്ലും തിന്നും

459.        സമ്പത്തു കാലത്തു തൈ പത്തു നട്ടാല്‍ ആപത്തു കാലത്തു കാ പത്ത്‌ തിന്നാം 

460.        രാമായണം മുഴുവൻ വായിച്ചിട്ടും രാമനുസീതയാര്‍

461.        രോഹിണിക്കിപ്പുറം അധികം വിത വേണ്ട 

462.        രോമം കൊഴിഞ്ഞാൽ ഭാരം കുറയുമൊ 

463.        രോഗി ഇച്ചിച്ചതും വൈദ്യന്‍ കല്പിച്ചതും പാല്‍ 

464.        ഞാറ്റുവേലപ്പകർച്ച് വിത്തു പാകാം 

465.        ഞാറ്റുവേല തൊറ്റിയാൽ നാടാകെ നഷ്ടം.

466.        ഞാറുറച്ചാൽ ചോറുറച്ചു. 

467.        ഞാൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന്.  

468.        ഞാനൊന്നുമറിഞ്ഞില്ലെ രാമനാരയണാ 

469.        ഞാനെന്നഭാവം ജ്ഞാനിക്കഭാവം. 

470.        ഞെട്ടറ്റാൽ താഴത്ത് 

471.        ഞണ്ടുണ്ടോ തേനുണ്ടിട്ട്

472.        ഞണ്ടിനു കോൽക്കാരൻപണി കിട്ടിയപോലെ  

473.      മുളയിലറിയാം വിള

474.      സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത്കാ പത്തു തിന്നാം

475.      വിത്താഴം ചെന്നാല്‍ പത്തായം നിറയും

476.      ചേറ്റില്‍ കുത്തിയ കൈ ചോറ്റില്‍  കുത്താം

477.      കൂറ്റന്‍ മരവും കാറ്റത്തിളകും

478.      മത്തന്‍  കുത്തിയാല്‍ പാവയ്ക മുളക്കില്ല

479.      കാലത്തേവിതച്ചാല്‍ നേരത്തെ കൊയ്യാം

480.      കാറ്റുള്ളപ്പോള്‍ തൂറ്റണം

481.     ആഴത്തില്‍ ഉഴുത് അകലെ നടണം

482.       വേരിനു വളം വയ്കാതെ തലയ്ക് വച്ചിട്ടെന്തു കാര്യം

483.       നട്ടാലേ നേട്ടമുള്ളൂ

484.       മുന്‍വിള പൊന്‍ വിള

485.       മണ്ണ് വിറ്റ് പൊന്നു വാങ്ങരുത്

486.       വിതച്ചതു കൊയ്യും

487.       വിത്തുഗുണം പത്തുഗുണം

488.      വിത്തുള്ളടത്തു പേരു

489.      വിത്താഴം ചെന്നാൽ പത്തായം നിറയും

490.     വിത്തിനൊത്ത വിള

491.     വിത്തെടുത്തുണ്ണരുതു്

492.     വിത്തുവിറ്റുണ്ണരുത്

493.     വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല

494.     വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട

495.     വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്‌

496.     വിളഞ്ഞാൽ കതിർ വളയും

497.     വിളയുന്ന വിത്തു മുളയിലറിയാം

498.     വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ

499.     വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം

500.     കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം

501.     കല്ലാടും മുറ്റത്ത് നെല്ലാടില്ല

 

 

You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel  സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Song Malayalam Lyrics

 

  

 

Tags:

501 Malayalam Pazhamchollukal പഴഞ്ചൊല്ല്,സ്നേഹം പഴഞ്ചൊല്ലുകള്,കാക്ക പഴഞ്ചൊല്ല്,പഴഞ്ചൊല്ലുകള് തൊഴില്,പഴഞ്ചൊല്ല് കൃഷി,നായ പഴഞ്ചൊല്ല്,മലയാളം പഴഞ്ചൊല്ലുകള് pdf,പണം പഴഞ്ചൊല്ല്,ദിനചര്യ പഴഞ്ചൊല്ലുകള്,മലയാളം പഴഞ്ചൊല്ലുകള് pdf,കൃഷി പഴഞ്ചൊല്ലുകള്,മുളയിലറിയാം വിള ആശയം,ഏട്ടിലെ പശു പുല്ലു തിന്നില്ല Malayalam Proverbs Malayalam Proverbs

Related

Tags: Proverbs
Malayali Bro

Malayali Bro

Related Posts

Kakka Pazhamchollukal
Proverbs

Kakka Pazhamchollukal കാക്ക പഴഞ്ചൊല്ല്

by Malayali Bro
March 22, 2025
Ayurveda Proverbs In Malayalam
Proverbs

Ayurveda Proverbs In Malayalam ആയുർവേദ പഴഞ്ചൊല്ലുകൾ

by Malayali Bro
December 10, 2024
Agricultural Proverbs in Malayalam
Proverbs

കൃഷിയുമായി ബന്ധപ്പെട്ടവ | Agricultural Proverbs in Malayalam

by Malayali Bro
December 10, 2024
Proverbs about Food
Proverbs

Proverbs About Food മലയാളം പഴഞ്ചൊല്ലുകള്‍ ഭക്ഷണവുമായി ബന്ധപ്പെട്ടവ

by Malayali Bro
December 28, 2024
Proverbs related to laziness
Proverbs

Proverbs related to laziness അലസത / മടിയുമായി ബന്ധപ്പെട്ട 5- പഴഞ്ചൊല്ലുകൾ

by Malayali Bro
December 28, 2024

© 2025 School Bell - Premium WordPress news & magazine theme by School Bell Channel.

No Result
View All Result
  • Home
  • Landing Page
  • Buy JNews
  • Support Forum
  • Pre-sale Question
  • Contact Us

© 2025 School Bell - Premium WordPress news & magazine theme by School Bell Channel.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In