തല നനഞ്ഞാൽ പനി പിടിക്കുമോ? Rain Fever Health Tips
നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരാറുള്ള ഒരു അന്ധവിശ്വാസം ആണ് തലയിൽ വെള്ളം ഇറങ്ങി പനി ജലദോഷം പിടിക്കും എന്നു….. കാരണവന്മാർ മാത്രമല്ല നമ്മൾ വരെ പറയാറുണ്ട് തല നല്ലപോലെ തോർത്തണം ഇല്ലങ്കിൽ പനി പിടിക്കും എന്നൊക്കെ …
ഇതിന്റെ വസ്തുത എന്താണ്??
നമ്മൾ സ്കൂളുകളിൽ പഠിച്ചതാണ് ഒരു liquid അവസ്ഥയിൽ ഉള്ള ഒരു സാധനവും നമ്മുടെ തൊലിക്കുള്ളിലേക്ക് കയറത്തില്ല ..അങ്ങനെ എങ്കിൽ പുഴയിൽ അരമണിക്കൂർ കുളിച്ചാൽ ഒരു 10 ലിറ്റർ വെള്ളം എങ്കിലും ശരീരത്തു ഉള്ളിൽ കയറണം… നമ്മുടെ skin property ആണ് പുറത്തു നിന്നുള്ള ദ്രാവകങ്ങളെ ഉള്ളിൽ കയറ്റാതിരിക്കുന്നത്…
ഇനി കുളിക്കുമ്പോൾ, മഴ നനയുമ്പോൾ, തല തോർത്തിയില്ലെങ്കിൽ തലയിൽ വെള്ളം ഇറങ്ങും എന്നതു ഒന്നാന്തരം അന്ധവിശ്വാസം ആണ്.. കുളി കഴിഞ്ഞാൽ തലയും ശരീരവും വെള്ളത്തിന്റെ ഈർപ്പം കളഞ്ഞു dress ഇടുന്നത് സാധാരണ ആണ്. അതിനു വേണ്ടി മാത്രമാണ് നമ്മൾ തോർത്തുന്നത്…
അപ്പോൾ സംശയങ്ങൾ വന്നേക്കാം ജലദോഷം പനി പിടിക്കുന്നു എന്നു…
എങ്കിൽ തലയിൽ വെള്ളം ഇറങ്ങി അല്ല പനി പിടിക്കുന്നത്… അങ്ങനെ തലക്കുള്ളിൽ വെള്ളം ഇറങ്ങിയെങ്കിൽ ആദ്യം stroke ആണ് വരേണ്ടത്…
നമ്മുടെ കണ്ണും മൂക്കും ചെവിയും വായും എല്ലാം ബന്ധപെട്ടു കിടക്കുകയാണ്… ജലദോഷം പനി എന്നിവ പിടിക്കുന്നത് തണുപ്പ്, ഈർപ്പം, വെള്ളം ഇതുവഴി നേസൽ നാളത്തിൽ എത്തുകയും immunity കുറവുള്ളവർക്കു ജലദോഷവും അതുപോലെ infection ആകാനും സാധ്യത ഉണ്ട്… ആ സാധ്യത കുളിച്ചാലും കുളിച്ചില്ലങ്കിലും തണുപ്പ് ആയാലും സംഭവിക്കാം….
Moral of the story
തലയിൽ വെള്ളം ഇറങ്ങും അതുകൊണ്ടു തോർത്തണം എന്നു നമ്മൾ പറയുന്നുണ്ടങ്കിൽ അത് അന്ധവിശ്വാസം ആണ്…ദേഹത്തിൽ ഉള്ള വെള്ളം തുടച്ചു കളയാൻ വേണ്ടി മാത്രം ആയിരിക്കണം അങ്ങനെ പറയാൻ…. ഇല്ലങ്കിൽ നിങ്ങൾ അറിയാതെ നിങ്ങൾ ഒരു അന്ധവിശ്വാസി ആയി മാറുകയാണ് ഷാജിയേട്ടാ… വസ്തുതയുമായി യാധൊരു ബന്ധവും ഇല്ല…
Tags:
തല നനഞ്ഞാൽ പനി പിടിക്കുമോ? , Do you get a fever if your head is wet? , മഴ നനഞ്ഞാൽ പനി വരുമോ ?