കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ | Onappattukal | Onam Songs for Kids
#onamsong #onam #onamkidssong
1.
വന്നേ വന്നേ ഓണം വന്നേ
പൂക്കൾ ചിരിക്കും പൊന്നോണം
ഓണത്തപ്പനെ വരവേൽക്കാം
ഊഞ്ഞാലാടി രസിക്കാം
ഓണക്കോടിയുടുക്കാം
ഓണസദ്യയുണ്ണാം
2.
പൂവേപൊലിപൂവേ
പൊലി പൂവേ പൊലി പൂവേ
പൂമരം പെയ്യുന്നു പൂമഴ പെയ്യുന്നു
പൂമെത്ത താഴെ ഒരുങ്ങീടുന്നു
പൂക്കൾ ഇറുക്കുന്നു പൂക്കളമൊരുക്കുന്നു
ഓണപ്പാട്ടുകൾ പാടീടുന്നു
3
ഓണം വന്നാലെന്തൊക്കെ
കാണാം കളിചിരി നാടൊക്കെ
ഓണം വന്നാലെന്തൊക്കെ
കാണാം പൂക്കൾ വഴിക്കൊക്കെ
തത്തുമ്പികൾ പാറും മുറ്റത്ത്
കോറ്റികൾ എത്തും പാടത്തു
Watch Video Here 👇
https://www.youtube.com/watch?v=2xY3FBFcNJQ
4
ഓണപ്പാട്ടിൻ ചുരുൾ നിവരെ
കാണാം നല്ലൊരു മുത്തച്ഛൻ
ഓലക്കുടയും നിറചിരിയും
നീളൻ മുടിയും നെടു കുറിയും
5
ചിങ്ങ പുലരിയിൽ
പൂന്തോപ്പിൽ എത്തിയ
പൂമ്പാറ്റ കുഞുങ്ങൾക്കെന്തു ചന്തം
ചിങ്ങ പുലരിയിൽ
പൂന്തോപ്പിൽ എത്തിയ
പൂമ്പാറ്റ കുഞുങ്ങൾക്കെന്തു ചന്തം
6
ഒന്നാം തുമ്പി ഓമന തുമ്പി
പൊന്നും ചിറകൊന്നു
വീശിവാ തുമ്പി
തുമ്പ കാട്ടില് പൂവുകൾ നുള്ളാൻ
ഇമ്പം പൂണ്ട് നീ വായോ തുമ്പി
7
ഓലക്കുടയും ചൂടി
വന്നു മാവേലി
ഓരോ തൊടിയിലുമെത്തി
പൂക്കളെ നോക്കി കണ്ടു
ഓലക്കുടയും ചൂടി
വന്നു മാവേലി
ഓരോ തൊടിയിലുമെത്തി
പൂക്കളെ നോക്കി കണ്ടു
ഓണം ഐതിഹ്യങ്ങൾ | Onam Festival Myths
Tags:
Onam Songs for Kids