Praveshanolsavam Song സ്കൂൾ പ്രവേശനോത്സവ ഗാനം
മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം | School praveshanolsavam song Minnaminungine Pidikkalalla Jeevitham | .. സ്കൂൾ പ്രവേശനോത്സവ ഗീതം – 2023 | Pravesanolsavam 2023 Lyrical Video Song
#Pravesanolsavam #Pravesanolsavam2023,#പ്രവേശനോത്സവം #പ്രവേശനോത്സവ ഗീതം 2023
Malayalam Lyrics
മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം
സൂര്യനെ പിടിക്കണം
പിടിച്ചു സ്വന്തമാക്കണം
കുഞ്ഞാറ്റക്കിളികളെ
വരൂ വസന്ത കാലമായ്
പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം.
അക്ഷരങ്ങൾ കോർത്തു നമുക്കഞ്ഞലൂഞ്ഞലാടാം
(തക തക തക തക തക തക താലോലം മേട്ടിൽ
കളകള കള കള കള കിളികുലമിളകുന്നേ )
അറിവു പൂവുകൾ വിടർന്നൊരീ വസന്തവാടിയിൽ
ലഹരി വണ്ടുകൾ കടിച്ചിടാതെ കാവലാകണം
കരുതലും കരുത്തുമുള്ള പുതിയ തലമുറയ്ക്കു
നാം പുതിയ പാഠമാകണം
മേലേ മല മേലേ മതിയോളം കളിയാടണം
കുനുകുനെ ചിരി മൊഴി ചിതറണ് കൂടെ കൂടാൻ വാ
(തക തക തക )
പ്രകൃതി അമ്മ, നിറയെ നന്മ പുലരി വെൺമ പുലരുവാൻ
അറിയണം നമുക്കു നമ്മെ
സമയമായ് ഉണരുവാൻ
വിശാല ലോകമാകവെ
പറന്നു കാണുവാൻ നമുക്ക്
ചിറക് പാഠപുസ്തകം
നാളേ വഴി നീളേ നിറ പൂവായ് ചിരി നിറയണം
വരിവരി നിരയൊരു നിര മനമൊന്നായ് ചേരാൻ വാ
(തക തക തക )
മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം.
സൂര്യനെ പിടിക്കണം
പിടിച്ചു സ്വന്തമാക്കണം
കുഞ്ഞാറ്റക്കിളികളേ ..
വരൂ വസന്തകാലമായ്
പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം
അക്ഷരങ്ങൾ കോർത്തു നമുക്കഞ്ഞലൂഞ്ഞലാടാം”
Whach Video 👇
Tags:
Praveshanolsavam Song pravesanolsavam in malayalam 2021,pravesanolsavam in english,pravesanolsavam malayalam,pravesanolsavam 2021,pravesanolsavam images 2021,pravesanolsavam poster,praveshanolsavam drawing,പ്രവേശനോത്സവം ആശംസകള്,pravesanaganam,pravesanothsavagonam 2020,pravesanolsavaganam2021,pravesanolsavaganam 2021-22,pravesanothsavaganam2021-22,Pravesana ganam 2021,pravesanothsavam kelalam, Praveshanolsavam Song