Types of scholarships for students വിദ്യാർത്ഥികൾക്ക് വിവിധതരം സ്കോളർഷിപ്പുകൾ അറിയേണ്ടതെല്ലാം
സാമൂഹികമായും
സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പഠനത്തില്‍ മിടുക്കരായവര്‍ക്ക് സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ നിരവധി സ്കോളര്‍ഷിപ്പുകള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ ഉന്നത പ്രൊഫഷണല്‍
വിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും വരെ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്.
പണമില്ലാത്തതിന്റെ പേരില്‍ അര്‍ഹാരായവര്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നില്ല
സ്കോളര്‍ഷിപ്പുകളേതെല്ലാമെന്ന് അറിയുകയും കൃത്യസമയത്ത് അപേക്ഷിക്കാന്‍
മറക്കാതിരിക്കുകയും ചെയ്‌താല്‍ മതി. പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം
ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ അര്‍ഹമായ സ്കോളര്‍ഷിപ്പുകളുടെ
അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.
പ്രീ മെട്രിക് സ്കോളർഷിപ്പ്
കേന്ദ്ര സർക്കാർ സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്കോളർഷിപ്പാണിത്. സർക്കാർ/ എയ്ഡഡ്/ൈപ്രവറ്റ് സ്കൂളുകളിൽ ഒന്നു മുതൽ പത്ത് വരെ പഠിക്കുന്ന ഒ.ബി.സി. വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. മുൻ പരീക്ഷയിൽ 50 ശതമാനത്തിലധികം മാർക്ക് വാങ്ങി വിജയിച്ചവരായിരിക്കണം അപേക്ഷകർ. രക്ഷിതാക്കളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികമാവാൻ പാടില്ല. ഒരു കുടുംബത്തിലെ ര് കുട്ടികൾക്ക്
മാത്രമേ അപേക്ഷിക്കുവാൻ പാടുള്ളൂ. അപേക്ഷ സ്കൂൾ പ്രധാനാധ്യാപകനാണ് നൽകേത്. രക്ഷാകർത്താവിെൻ്റ വാർഷിക വരുമാനം, കുട്ടിയുടെ മതം എന്നിവ തെളിയിക്കുന്നതിനു സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം വെക്കേതാണ്. മുദ്രപത്രം ആവശ്യമില്ല. വിദ്യാർത്ഥിയുടെയോ, വിദ്യാർത്ഥിയുടെയും രക്ഷാകർത്താവിെൻ്റയും കൂടി പേരിലുള്ളതോ ആയ ബാങ്ക് അക്കൗ് നിർബന്ധമാണ്. ആദ്യവർഷം ലഭിക്കുന്നവർ പിന്നീടുള്ള വർഷങ്ങളിൽ അപേക്ഷ പുതുക്കികൊടുക്കേതാണ്.ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 1000 രൂപയും ആറ് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വി
ദ്യാർത്ഥികൾക്ക് 5000 രൂപയും ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് 6000 രൂപയും ലഭിക്കുന്നു. www.scholarships.gov.in വെബ് സൈറ്റ് വഴിയാണ് അപേക്ഷാ സമർപ്പണം. 30 സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി മാറ്റി വച്ചിരിക്കുന്നു.
അപേക്ഷിക്കുന്നതിനുള്ള വെബ് സൈറ്റ് www.scholarships.gov.in
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
പത്താം തരത്തിനു ശേഷം പഠിക്കുന്ന ഹയർ സെക്കറി, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങി ഉന്നത പഠന രംഗത്ത് സർക്കാർ നൽകുന്ന സ്കോളർഷിപ്പാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്. സർക്കാർ/എയ്ഡഡ്/മറ്റു അംഗീകൃത സ്ഥാപനങ്ങളിൽ മേൽ പറഞ്ഞ കോഴ്സുകളിൽ ഒന്നാം വർഷ പ്രവേശനം നേടിയ പിന്നോക്കവിഭാഗങ്ങളിൽ (മുസ്ലിം/ കൃസ്ത്യൻ/ ബുദ്ധ/ സിക്ക്/ സ്വരാഷ്ട്രീയൻസ്/ പാഴ്സി) പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മുൻ പരീക്ഷയിൽ 50 ശതമാനത്തിലധികം മാർക്ക് വാങ്ങി വിജയിച്ചവരായിരിക്കണം അപേക്ഷകർ.കുടുംബ വാർഷികവരുമാനം ര് ലക്ഷം കവിയാൻ പാടില്ല. ആദ്യവർഷം ലഭിക്കുന്നവർ പിന്നീടുള്ള വർഷങ്ങളിൽ മുൻ വർഷങ്ങളിലെ മാർക്ക്സഹിതം അപേക്ഷ പുതുക്കികൊടുക്കേതാണ്വെ www.scholarships.gov.in വെബ് സൈറ്റ് വഴിയാണ് അപേക്ഷാ സമർപ്പണം. 30 സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി മാറ്റി വച്ചിരിക്കുന്നു.വ്യത്യസ്ത കോഴ്സുകൾക്കുള്ള സ്കോളർഷിപ്പ് തുക താഴെ പറയും പ്രകാരമാണ്.
പ്ലസ്വൺ /പ്ലസ് ടു – ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് 10800 രൂപയും അല്ലാത്തവർക്ക് 9300 രൂപയും വർഷത്തിൽ ലഭിക്കുന്നു. പ്ലസ്വൺ /പ്ലസ് ടു ടെക്നിക്കൽ ആൻ്റ് വൊക്കേഷണൽ – ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വർഷത്തിൽ 13800 രൂപ അല്ലാത്തവർക്ക് 12300 രൂപയും ലഭിക്കുന്നു. ബിരുദ–ബിരുദാനന്തര കോഴ്സ് – ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വർഷത്തിൽ 8700 രൂപ അല്ലാത്തവർക്ക് 6000 രൂപയും വർഷത്തിൽ ലഭിക്കുന്നു. എം.ഫിൽ/പി. എച്ച്.ഡി – ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് 1200 രൂപയും അല്ലാത്തവർക്ക് 550 രൂപയും മാസത്തിൽ ലഭിക്കുന്നു.
അപേക്ഷിക്കുന്നതിനുള്ള വെബ് സൈറ്റ് www.scholarships.gov.in
സ്കൂളിൽ സമർപ്പിക്കേ രേഖകൾ:
1) ഓൺലൈൻ അപേക്ഷയുടെ ഫോട്ടോ പതിച്ച പ്രിൻ്റൗട്ട്
2) എസ്.എസ്.എൽ.സി ബുക്കിെൻ്റ പകർപ്പ്
3) ബാങ്ക് പാസ് ബുക്കിെൻ്റ പകർപ്പ്
4) ആധാർ പകർപ്പ്
5) ഒന്നാം വർഷം ഫീസ് അടച്ചതിെൻ്റ റെസിപ്റ്റ്
6) വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് (ഒറിജിനൽ)
7) സ്വയം സാക്ഷ്യപ്പെടുത്തിയ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (മാതൃക ലിങ്കിൽ
ലഭ്യമാണ്)
8) സ്വയം സാക്ഷ്യപ്പെടുത്തിയ Residence Certificate (മാതൃക ലിങ്കിൽ
ലഭ്യമാണ്)
9)Institution Verification Form (മാതൃക ലിങ്കിൽ ലഭ്യമാണ്)
അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി : സെപ്തംബർ 30.
ഹൈസ്ക്കൂൾ തലം
സർക്കാർ/എയ്ഡഡ് ഹൈസ്ക്കൂളുകളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് സ്കോളർഷിപ്പ്. മുൻവാർഷിക പരീക്ഷയിൽ 70 മാർക്ക് വാങ്ങിയിരിക്കണം. പ്രതിവർഷം 2000 രൂപ വീതം 20000 കുട്ടികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. സർക്കാരിൽ നിന്നുള്ള ഫിെൻ്റ ലഭ്യതയനുസരിച്ച് കുറഞ്ഞ വരുമാന പരിധിയിലുള്ളവർക്കായിരിക്കും മുൻഗണന.
ഹയർസെക്കൻ്ററി തലം
സർക്കാർ/എയ്ഡഡ് ഹയർ സെക്കൻ്ററി സ്ക്കൂളുകളിലെ 11,12 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് സ്കോളർഷിപ്പ്. എസ്.എസ്.എൽ.സി. തത്തുല്യ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി. പ്ലസ് േഗ്രഡ്/ 70 മാർക്ക് വാങ്ങിയിരിക്കണം. പ്രതിവർഷം 3000 രൂപ വീതം 14000 കുട്ടികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. സർക്കാരിൽ നിന്നുള്ള ഫിെൻ്റ ലഭ്യതയനുസരിച്ച് കുറഞ്ഞ വരുമാന പരിധിയിലുള്ളവർക്കായിരിക്കും മുൻഗണന.
ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ
കേരളത്തിലെ സർക്കാർ / സർക്കാർ അംഗീകൃത ടെക്നിക്കൽ സ്ഥാപനങ്ങളിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികൾക്കാണ് സ്കോളർഷിപ്പ്. ഡിപ്ലോമ സ്കോളർഷിപ്പിന് എസ്.എസ്.എൽ.സി. തത്തുല്യ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി. പ്ലസ് േഗ്രഡ്/ 70 മാർക്ക് വാങ്ങിയിരിക്കണം. സർട്ടിഫിക്കറ്റ് കോഴ്സ് സ്കോളർഷിപ്പിന് എസ്.എസ്.എൽ.സി. തത്തുല്യ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി. േഗ്രഡ്/ 60 മാർക്ക് ങ്ങിയിരിക്കണം.പ്രതിവർഷം 6000രൂപ വീതം 1000 കുട്ടികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക.
ബിരുദതലം (െപ്രാഫഷണൽ/ നോൺ െപ്രാഫഷണൽ)
കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ച സർക്കാർ/എയ്ഡഡ്/ സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച് ആൻ്റ് സയൻ്റിഫിക്ക് സ്ഥാപ
നങ്ങളിൽ ബിരുദ തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ്. പ്ലസ് ടു / ഹയർ സെക്കൻ്ററി തലത്തിൽ 70 മാർക്ക് / തത്തുല്യേഗ്രഡ് വാങ്ങിയിരിക്കണം. അപേക്ഷ ക്ഷണിക്കുന്ന അവസരത്തിൽ അപേക്ഷകന് 35 വയസ്സ് തികയുവാൻ പാടില്ല. െപ്രാഫഷണൽ ബിരുദത്തിന് പ്രതിവർഷം 7000 രൂപ വീതം 2500 കുട്ടികൾക്കും നോൺെപ്രാഫഷണൽ ബിരുദത്തിന് പ്രതിവർഷം 5000 രൂപ വീതം 3500 കുട്ടികൾക്കുമാണ് സ്കോളർഷിപ്പ് അനുവദിക്കുക.
ബിരുദാനന്തരബിരുദ തലം(െപ്രാഫഷണൽ/നോൺ െപ്രാഫഷണൽ)
കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ച സർക്കാർ/എയ്ഡഡ്/ സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച് ആൻ്റ് സയൻ്റിഫിക്ക് സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദ തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ്. ബിരുദ തലത്തിൽ ഇനി പറയും പ്രകാരം യോഗ്യതനേടിയവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. സയൻസ് സ്ട്രീം 75 മാർക്ക് / തത്തുല്യ േഗ്രഡ്, ആർട്സ് /കോമേഴ്സ് സ്ട്രീം 60 മാർക്ക് / തത്തുല്യ േഗ്രഡ്, നിയമം മാനേജ്മെൻ്റ് സ്ട്രീം 60 മാർക്ക് / തത്തുല്യ േഗ്രഡ് വാങ്ങിയിരിക്കണം. അപേക്ഷ ക്ഷണിക്കുന്ന അവസരത്തിൽ അപേക്ഷകന് 35 വയസ്സ് തികയുവാൻ പാടില്ല. െപ്രാഫഷണൽ ബിരുദാനന്തര ബിരുദത്തിന് പ്രതിവർഷം 8000 രൂപ വീതം 1250 കുട്ടികൾക്കും നോൺെപ്രാഫഷണൽ ബിരുദാനന്തര ബിരുദത്തിന് പ്രതിവർഷം 6000 രൂപ വീതം 2000 കുട്ടികൾക്കുമാണ് സ്കോളർഷിപ്പ് അനുവദിക്കുക.
എട്ടാം ക്ലാസുകാർക്ക്
േകന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) ഗവ/എയ്ഡഡ് വിദ്യാലയങ്ങളിൽ എട്ടാം ക്ലാസുകാർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ കൂടരുത്. ഒക്ടോബർ– നവംബറിൽ വിജ്ഞാപനം. ജനുവരി–ഫെബ്രുവരിയിൽ പരീക്ഷ. http://nmmse.kerala.gov.in എന്ന സൈറ്റിലൂടെ ഓൺലൈനായോ സ്കൂൾ വഴിയോ അേപക്ഷിക്കാം. ഫീസ് ഇല്ല. 40 % മാർക്ക് നേടിയാൽ പ്രതിവർഷം 12,000 രൂപ ലഭിക്കും. അതും 9 മുതൽ 12 വരെ ക്ലാസുകളിൽ.
പത്താം ക്ലാസുകാർക്ക്
നാഷനൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ (NTSE) എഴുതാം. ഒൻപതാം ക്ലാസിൽ ഭാഷേതര വിഷയങ്ങൾക്ക് 55% മാർക്ക് വേണം. സംസ്ഥാന വിജയികൾക്ക് േദശീയതല പരീക്ഷയിൽ പങ്കെടുക്കാം. നിർദിഷ്ട ഫീസ് നൽകണം. വിജയിച്ചാൽ ഉന്നതപഠനം വരെ സ്കോളർഷിപ് ലഭിക്കും. 11, 12 ക്ലാസുകളിൽ മാസം 1,250 രൂപയും ബിരുദ–ബിരുദാനന്തരതലത്തിൽ മാസം 2,000 രൂപയും രൂപ ലഭിക്കും. പിഎച്ച്ഡിക്കും സ്കോളർഷിപ് ലഭിക്കും. 220 പേർക്ക് ദേശീയതല പരീക്ഷ എഴുതാം. വിവരങ്ങൾക്ക് ഫോൺ: 0471–2346113, 2516354.
തളിര് സ്കോളർഷിപ്
േകരള സാംസ്കാരിക വകുപ്പിന്റെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പിൽ ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിൽ ജില്ലാ/സംസ്ഥാനതല പരീക്ഷകൾ ഉണ്ട്. സംസ്ഥാനതലത്തിൽ ആദ്യ മൂന്നു റാങ്കുകൾക്ക് 10,000, 5,000, 3,000 രൂപ ലഭിക്കും. ജില്ലാതലത്തിൽ ഇരുവിഭാഗങ്ങളിൽനിന്ന് ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന 60 പേർക്ക് 1,000 രൂപയും 100 പേർക്ക് 500 രൂപയും ലഭിക്കും. ഫോൺ 0471–2333790, 2327276.
േകന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നൽകുന്ന സ്കോളർഷിപ്പുകൾ
ഭിന്നശേഷിക്കാർക്ക് പ്രീമെട്രിക് സ്കോളർഷിപ്
9, 10 ക്ലാസുകളിലെ, 40 ശതമാനത്തിൽ അധികം ഭിന്നശേഷിക്കാരായ കുട്ടികൾക്ക്. വാർഷിക വരുമാനം 2.5 ലക്ഷത്തിൽ കൂടരുത്. ഒരു ക്ലാസിൽ ഒരു തവണയേ അർഹതയുണ്ടാകൂ.
നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്(NMMS)
ഒൻപതിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വാർഷികവരുമാനം ഒന്നര ലക്ഷത്തിൽ കൂടരുത്. നാഷനൽ സ്കോളർഷിപ് പോർട്ടൽ (എൻഎസ്പി) വഴി ഓൺലൈനായി അപേക്ഷിക്കാം. www.scholarship.gov.in വഴി അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾ വിദ്യാലയത്തിൽനിന്നോ www.education.gov.in ൈസറ്റിൽനിന്നോ ലഭിക്കും.
എംസിഎം സ്കോളർഷിപ്
പ്രഫഷനൽ സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്നവർക്ക് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം നൽകുന്ന മെറിറ്റ്–കം–മീൻസ് സ്കോളർഷിപ്പാണിത്. ചുരുങ്ങിയത് ഒരു വർഷത്തെ കോഴ്സ് ആകണം. വിവരങ്ങൾക്ക് www.minorityaffairs.gov.in
യുജിസി സ്കോളർഷിപ്പുകൾ
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ െപൺകുട്ടികൾക്കായുള്ള പിജി ഇന്ദിരാഗാന്ധി സ്കോളർഷിപ്, യൂണിേവഴ്സിറ്റി റാങ്ക് ഹോൾഡർമാർക്കുള്ള പിജി സ്കോളർഷിപ്, പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്ന പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് തുടങ്ങിയവ ലഭിക്കും. വിവരങ്ങൾക്ക് https://nationalscholarshipportal, www.ugc.ac.in
ഒബിസി പ്രീമെട്രിക് സ്കോളർഷിപ്
സംസ്ഥാന സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതൽ 10 വരെയുള്ള പിന്നാക്ക വിദ്യാർഥികൾക്ക്. വാർഷികവരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. 2 കുട്ടികൾക്കു ലഭിക്കും. വിവരങ്ങൾക്ക് www.bcddkerala.gov.in . അപേക്ഷ വിദ്യാലയത്തിൽ സമർപ്പിക്കാം.
മുന്നാക്കക്കാർക്ക് വിദ്യാ സമുന്നതി
മുന്നാക്ക സമുദായത്തിലെ പാവപ്പെട്ട വിദ്യാർഥികൾക്ക് 11, 12 ക്ലാസുകൾ, ഡിഗ്രി കോഴ്സുകൾ, പിജി, എൽഎൽബി, ഫാർമസി, നഴ്സിങ്, പാരാ മെഡിക്കൽ കോഴ്സുകൾ, മെഡിസിൻ, എൻജിനീയറിങ്, അഗ്രികൾച്ചറൽ ബിരുദ കോഴ്സുകൾക്ക്. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. േകരള മുന്നാക്ക ക്ഷേമ കോർപറേഷനാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. വിവരങ്ങൾക്ക് ww.kswcfc.org
ഭിന്നശേഷിക്കാർക്ക് േകന്ദ്ര സ്കോളർഷിപ്
പ്രീമെട്രിക് (9, 10 ക്ലാസുകൾ), പോസ്റ്റ് മെട്രിക് (11–ാം ക്ലാസ്മുതൽ പിജി ഡിപ്ലോമ, ഡിഗ്രി), ടോപ് ക്ലാസ് എജ്യുേക്കഷൻ (എക്സലൻസ് ഓഫ് എജ്യുക്കേഷൻ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക്), നാഷനൽ ഫെലോഷിപ് (ഇന്ത്യൻ സർവകലാശാലകളിലെ എംഫിൽ, പിഎച്ച്ഡിക്കാർക്ക്), നാഷനൽ ഓവർസീസ് സ്കോളർഷിപ് (വിദേശ സർവകലാശാലകളിലെ ഉപരിപഠനത്തിന്), ഫ്രീ കോച്ചിങ് (മത്സരപരീക്ഷകളിലെ പ്രവേശന പരീക്ഷകളിലെയും തയാറെടുപ്പിന്) എന്നിങ്ങനെ ആറു വിഭാഗങ്ങളിൽ ഈ സ്കോളർഷിപ്പ് ലഭ്യമാണ്. വിവരങ്ങൾക്ക്: www.disability affairs.gov.in
പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്
എസ്എസ്എൽസി/ പ്ലസ്ടു / വിഎച്ച്എസ്ഇ തലങ്ങളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ന്യൂനപക്ഷവിദ്യാർഥികൾക്കാണ് അർഹത. 10,000 രൂപയുടെ സ്കോളർഷിപ്പിനു ബിപിഎൽകാർക്ക് മുൻഗണന. ബിപിഎൽ അപേക്ഷകരില്ലെങ്കിൽ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ന്യൂനപക്ഷ എപിഎൽ വിഭാഗത്തെയും പരിഗണിക്കും. വിവരങ്ങൾ www.minoritywelfare.kerala.gov.in ൽ ലഭിക്കും.
സിഎച്ച് മുഹമ്മദ്കോയ സ്കോളർഷിപ്
ബിരുദം/ബിരുദാനന്തര ബിരുദം/പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ലത്തീൻ ക്രിസ്ത്യൻ, പരിവർത്തിത ക്രിസ്ത്യൻ വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.minoritywelfare.kerala.gov.in
Tags:
Types of scholarships for students school code malappuram,എന്താണ് സ്കൂള് വിക്കി,സ്കൂള് ക്ലബുകള്,സ്കൂള് ചരിത്രം,School Wiki login,സ്കൂള് പദ്ധതികള്,സ്കൂള് പ്രിന്സിപ്പാള്,school wiki of it@school,School Wiki KITE,ഒറ്റ പെണ്കുട്ടി സ്കോളര്ഷിപ്പ് പദ്ധതി,മുസ്ലിം സ്കോളര്ഷിപ്പ്,ന്യൂനപക്ഷ സ്കോളര്ഷിപ്പ്,മെറിറ്റ് സ്കോളര്ഷിപ്പ്,പ്രീമെട്രിക് സ്കോളര്ഷിപ്പ് 2021-22,കേന്ദ്ര സര്ക്കാര് സ്കോളര്ഷിപ്പ്,പെണ്കുട്ടികള്ക്കുള്ള സ്കോളര്ഷിപ്പ്,ബി പി എല് സ്കോളര്ഷിപ്പ്,തളിര് സ്കോളര്ഷിപ്പ് ചോദ്യങ്ങള് 2022,തളിര് മാസിക pdf,തളിര് സ്കോളര്ഷിപ്പ് registration,തളിര് സ്കോളര്ഷിപ്പ് result,Thalir Scholarship, exam previous question papers,തെരഞ്ഞെടുപ്പിനുശേഷമുള്ള നിയമസഭയുടെ ആദ്യ സമ്മേളനത്തില് അധ്യക്ഷം വഹിക്കുന്നത് ആര്?,തളിര് scholarship,തളിര് സ്കോളര്ഷിപ്പ് syllabus,school scholarship kerala,national scholarship portal,nsp scholarship,post matric scholarship,nsp login,scholarship last date,scholarship status,nsp scholarship status,nsp. gov. in,വിവിധതരം സ്കോളര്‍ഷിപ്പുകള്‍, Types of scholarships for students