ലോകത്തിൽ ഏറ്റവും അപകടകാരിയായ പത്ത് മൃഗങ്ങൾ ഏതൊക്കെ?

ലോകത്തിൽ ഏറ്റവും അപകടകാരിയായ പത്ത് മൃഗങ്ങൾ

ലോകത്തിൽ ഏറ്റവും അപകടകാരിയായ പത്ത് മൃഗങ്ങൾ ഏതൊക്കെ? What are the ten most dangerous animals in the world? 

Welcome To School Bell Channel

Subscribe to School Bell Channel on YouTube at https://www.youtube.com/schoolbell

Visit School Bell Channel  at https://www.schoolbellchannel.com

 

ലോകത്തിൽ ഏറ്റവും അപകടകാരിയായ പത്ത് മൃഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

 
 

മനുഷ്യന് മരണകാരണമാകുന്നതും ഗുരുതര അപകടങ്ങളുണ്ടാക്കുന്നതുമായ പത്ത് മൃഗങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

👉   1. ഇനി ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവി ഏതാണെന്ന് നോക്കാം. നിരവധി രോഗങ്ങൾക്ക് കാരണമാകുന്ന നമുക്കെല്ലാം സുപരിചിതമായ കൊതുകാണ് ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ ജീവനെടുക്കുന്ന ജീവി. കാഴ്ച്ചയിൽ കുഞ്ഞനാണെങ്കിലും ആളൊരു ഭീകരനാണ്. കൊതുകു കടി മൂലമുണ്ടാകുന്ന വിവിധ രോഗങ്ങളെ തുടർന്ന് പ്രതിവർഷം 7,50,000 മുതൽ ഒരു കോടി വരെ മനുഷ്യരാണ് ഓരോ കൊല്ലവും മരിക്കുന്നതെന്നാണ് കണക്കുകൾ. മലേറിയ, ഡെങ്കു, സിക്ക വൈറസ് തുടങ്ങിയ രോഗങ്ങളെല്ലാം മരണകാരണമാകുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയിട്ടുള്ള, ഇപ്പോഴും കൊന്നുകൊണ്ടിരിക്കുന്ന മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആണ് കൊതുക്.

👉   2. ഏറ്റവും കൂടുതൽ മരണങ്ങളുണ്ടാക്കുന്ന ജീവികളിൽ രണ്ടാം സ്ഥാനത്തുള്ളത് പാമ്പാണ്. പ്രതിവർഷം ഒരു ലക്ഷം പേരെങ്കിലും പാമ്പിന്റെ കടിയേറ്റ് ലോകത്തിലെ പല രാജ്യങ്ങളിലായി മരിക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. അണലി വർഗത്തിൽപെട്ട ചുരുട്ടമണ്ഡലി എന്ന saw-scaled viper ആണ് ഏറ്റവും അപകടകാരി. മൂർഖന്റെ വിഷത്തേക്കാൾ അഞ്ചിരിട്ടി വീര്യമുണ്ട്. ചുരുട്ടമണ്ഡലിയുടെ കടിയേറ്റാൽ വിഷം രക്തത്തെയാണ് ബാധിയ്ക്കുക. ഉത്തരേന്ത്യയിൽ ധാരാളം മരണങ്ങൾ ഇതിന്റെ കടി മൂലം സംഭവിക്കുന്നുണ്ട്.

👉   3. അപകകാരിയായ ജീവികളിൽ മൂന്നാം സ്ഥാനം മനുഷ്യന്റെ ഇഷ്ട മൃഗമായ പട്ടികളാണ്. യുഎസ്സിൽ മാത്രം പ്രതിവർഷം 30-50 പേർ നായയുടെ ആക്രമണത്തിൽ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. പട്ടിയുടെ കടിയേറ്റുണ്ടാകുന്ന പേവിഷബാധമൂലമാണ് കൂടുതൽ മരണങ്ങളും. ദരിദ്ര രാജ്യങ്ങളിൽ മതിയായ ചികിത്സ ലഭിക്കാതെയാണ് പല മരണങ്ങളും സംഭവിക്കുന്നത്.

👉   4. ലോകത്തിൽ ഏറ്റവും കൂടുതൽ പേരുടെ ജീവനെടുക്കുന്ന ജീവികളിൽ നാലാമത് ഒച്ചാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എങ്കിൽ സത്യമാണ്. ശുദ്ധജല ഒച്ച് പരത്തുന്ന രോഗമാണ് സ്കിസ്റ്റോസോമിയാസിസ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഒരു വർഷം ഇരുപതിനായിരും മുതൽ രണ്ട് ലക്ഷം മരണങ്ങൾ വരെ ശുദ്ധജല ഒച്ചിലൂടെ പകരുന്ന സ്കിസ്റ്റോസോമിയാസിസ് കാരണമാകുന്നു.

👉   5. ലോകത്തിലെ അപകടകാരിയായ മൃഗങ്ങളിൽ അഞ്ചാമൻ മുതലയാണ്. നൈൽ നദിയുടെ ചുറ്റുഭാഗത്തു കണ്ടുവരുന്ന നൈൽ മുതലയാണ് കൂട്ടത്തിൽ ഏറ്റവും അപകടകാരി. 1000 മുതൽ 5000 പേരാണ് ഒരു വർഷം മുതലയുടെ കടിയേറ്റ് മരിക്കുന്നത്.

👉   6. മനുഷ്യരുടെ വായിലോ കണ്ണുകളിലോ കടിക്കുന്നതു കൊണ്ടാണ് കിസ്സിങ് ബഗ് എന്നറിയപ്പെടുന്ന പ്രാണിയാണ് ഏറ്റവും അപകടകാരിയായ ജീവികളിൽ ആറാമത്. ഷാഗസ് എന്ന രോഗാവസ്ഥയാണ് കിസ്സിങ് ബഗ് സമ്മാനിക്കുന്നത്. ലോകമെമ്പാടും അറുപതു ലക്ഷം പേരെ ഷാഗസ് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് 2018 ലെ കണക്കുകൾ പറയുന്നത്. മധ്യ അമേരിക്കയിലും തെക്കേഅമേരിക്കയിലും കണ്ടു വന്നിരുന്ന ഈ രോഗബാധ അടുത്തിടെ കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് പലപ്പോഴും മരണം സംഭവിക്കുന്നത്.

👉   7. ടെസിടെസി ഫ്ലൈ (tsetse fly)എന്നു കേട്ടിട്ടുണ്ടോ? ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കണ്ടുവരുന്ന ഒരു തരം ഈച്ചയാണിത്. ആഫ്രിക്കൻ ട്രൈപനോസോമിയാസിസ് അഥവാ സ്ലീപിങ്ങ് സിക്ക്നെസ്സ് എന്ന രോഗമാണ് ഈ ഈച്ച പരത്തുന്നത്. ഈച്ചയുടെ കടിയേറ്റ് ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തലവേദന, ചൊറിച്ചിൽ, സന്ധി വേദന എന്നിവയാണ് ആദ്യ രോഗലക്ഷണങ്ങൾ. പ്രതിവർഷം 10,000 പേരെങ്കിലും ഈ രോഗം മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ.

👉   8. കരയിലെ സസ്തനികളിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനത്താണ് ഹിപ്പോപ്പൊട്ടാമസ്. അപകടകാരികളുടെ പട്ടികയിൽ എട്ടാമതും. പ്രതിവർഷം 500 പേരെങ്കിലും ഹിപ്പോയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ.

👉   9. അപകടകാരികളിൽ ഒമ്പതാം സ്ഥാനത്തുള്ളത് കരയിലെ ഏറ്റവും വലിയ ജീവിയായ ആനയാണ്. മനുഷ്യനാൽ തന്നെയാണ് ആന പലപ്പോഴും അപകടകാരിയാകുന്നത്. എന്നിരുന്നാലും പ്രതിവർഷം ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ശരാശരി 500 ആണ്.

👉   10. ഹോളിവുഡ് സിനിമകളിലടക്കം ആക്രമണ സ്വഭാവമുള്ള ജീവിയായാണ് സ്രാവുകളെ കാണുന്നത്. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. ഏറ്റവും അപകടകാരിയായ ജീവികളിൽ പത്താം സ്ഥാനത്തു മാത്രമാണ് ഈ വമ്പന്റെ സ്ഥാനം. പ്രതിവർഷം സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ആറോ ഏഴോ മാത്രമാണ്. ഇതുവരെ 375 തരം സ്രാവുകളെയാണ് തിരിച്ചറിഞ്ഞത്. ഇതിൽ അപകടകാരിയായത് വെറും 12 എണ്ണം മാത്രമാണ്. സ്രാവിനാൽ ആക്രമിക്കപ്പെടാനും കൊല്ലപ്പെടാനുമുള്ള സാധ്യത ഏകദേശം 3.5 ദശലക്ഷത്തിൽ 1 മാത്രമാണെന്നാണ് കണക്കുകൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top