‘ക’ യിൽ തുടങ്ങുന്ന കടങ്കഥകൾ – ഉത്തരങ്ങളും
⌛ കത്തീട്ടും കത്തീട്ടും കെടാത്ത വിളക്ക്.
✅ സൂര്യൻ
+++++++++++++++++++++++++++++++++++++++++++++++
⌛ കയറും കൊണ്ട് ചെന്നപ്പോൾ കഴത്തില്ല കെട്ടാൻ.
✅ ആമ
++++++++++++++++++++++++++++++++++++++++++++++++
⌛ കരയില്ലാക്കടലിലെ കൊച്ചോടം തുഴയില്ലാതോടുന്ന കൊച്ചോടം.
✅ ചന്ദ്രൻ
+++++++++++++++++++++++++++++++++++++++++++++++++
⌛ കറിക്കു മുമ്പൻ ഇലക്കു പിമ്പൻ.
✅ കറിവേപ്പില • എല്ലാ കറികൾക്കും ചേർക്കുമെങ്കിലും ഭക്ഷിക്കാൻ തുടങ്ങുമ്പോൾ കരിവേപ്പിലയെ ഒരരികിലേക്കു മാറ്റുന്നു.
+++++++++++++++++++++++++++++++++++++++++++++++++
⌛ കറുത്ത കണ്ടത്തിൽ വെളുത്ത കൊക്ക്.
✅ ആകാശത്തിൽ നക്ഷത്രം
+++++++++++++++++++++++++++++++++++++++++++++++++
⌛ കട കട കുടു കുടു നടുവിലൊരു പാതാളം.
✅ ആട്ടുകല്ല്
+++++++++++++++++++++++++++++++++++++++++++++++++
⌛ കണ്ടാലറിയില്ല, കൊണ്ടാലറിയും.
✅ കാറ്റ്
++++++++++++++++++++++++++++++++++++++++++++++++++
⌛ കണ്ടാലോ പൂത്തളിക, തളികയിലോ തീ.
✅ സൂര്യൻ
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കണ്ടാൽ വേര്, തിന്നാൽ മധുരം.
✅ ഇരട്ടിമധുരം
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കണ്ടാൽ സുന്ദരൻ, തൊട്ടാൽ ഭയങ്കരൻ.
✅ തീക്കട്ട
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കറുത്ത പാറയ്ക്ക് വെളുത്തവേര്.
✅ ആനക്കൊമ്പ്
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കറുത്ത മതിലിന് നാല് കാല്.
✅ ആന
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കറുത്തവൻ കുളിച്ചപ്പോൾ വെളുത്തവനായി.
✅ ഉഴുന്ന്
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കറുത്തിരുണ്ടവൻ, കണ്ണു രണ്ടുള്ളവൻ, കടിച്ചാൽ രണ്ടു മുറി.
✅ പാക്കുവെട്ടി
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കാടുവെട്ടി, ഓടുവെട്ടി, വെള്ളവെട്ടി, വെള്ളം കണ്ടു.
✅ തേങ്ങ
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കാട്ടിലെ മരം നാട്ടിലെ കണക്കപ്പിള്ള.
✅ നാഴി
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കാട്ടിൽ കിടന്നവൻ കൂട്ടായി വന്നു.
✅ കട്ടിൽ
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കാട്ടുപുല്ല് വീട്ടുസഭയിൽ.
✅ പുൽപ്പായ
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കാലകത്തിയാൽ തല പിളരും.
✅ കത്രിക
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കാലിന്മേൽ കണ്ണുള്ളോൻ വായിൽ പല്ലില്ലാത്തോൻ.
✅ കത്രിക
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കാലുകൊണ്ട് വെള്ളംകുടിച്ച് തലകൊണ്ട് മുട്ടയിടും.
✅ തേങ്ങ
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കാലേൽ പിടിച്ചാൽ തോളേൽ കേറും.
✅ കുട
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കാലൊന്നേയുള്ളു യാത്രയേറെ നടത്തും.
✅ കുട
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കാൽ കറുപ്പും മുക്കാൽ ചുവപ്പും.
✅ കുന്നിക്കുരു
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കാള കിടക്കും കയറോടും.
✅ മത്തൻ
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കിടന്നാൽ മീതെ, നടന്നാൽ തലയ്ക്ക് മുകളിൽ.
✅ ആകാശം
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കിടാങ്ങളെ കൊല്ലുമമ്മ.
✅ തീപ്പെട്ടി
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കിറുകിറുപ്പു് കേട്ടു ചക്കിൻ ചോട്ടിൽ ചെന്നാൽ പിള്ളർക്കു തിന്മാൻ പിണ്ണാക്കില്ല.
✅ ഇല്ലി
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കുഞ്ഞിക്കിണ്ണം തുള്ളിത്തുള്ളി.
✅ അരി തിളയ്ക്കുക
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കുത്തിയാൽ മുളയ്ക്കില്ല, വേലിയിൽ പടരും.
✅ ചിതൽ
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കുത്തിയിട്ടാൽ മുളയ്ക്കില്ല, വേലിയിൽ പടരില്ല.
✅ ഉപ്പ്
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കുത്തുന്ന കാളയ്ക്ക് കണ്ണ് പിന്നിൽ.
✅ സൂചി
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കുപ്പായമൂരി കിണറ്റിലിട്ടു.
✅ പഴം തിന്നു തോൽ കളയുക
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കുളിക്കാൻ പോകുമ്പോൾ കുഴഞ്ഞുമറിഞ്ഞ്, കുളിച്ചു വരുമ്പോൾ ബലാബലൻ.
✅ പപ്പടം
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കൂക്കിവിളിച്ചോടിവന്നു, ഒരുപാടിറക്കി, ഒരുപാടേറ്റി.
✅ തീവണ്ടി
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കൂട് തുറന്നാൽ ലോകം മുഴുവൻ.
✅ പഞ്ഞിക്കായ പൊട്ടുന്നത്
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കൂട്ടിത്തിന്നാൻ ഒന്നാന്തരം, ഒറ്റയ്ക്കായാൽ ആർക്കും വേണ്ട.
✅ ഉപ്പ്
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കൈകൊണ്ട് വിതച്ചത് വാകൊണ്ട് കൊയ്തു.
✅ എഴുതി വായിക്കുക
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കൈയിൽ കയറി മെയ്യിലൊളിച്ചു.
✅ ചോറ്റുരുള
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കിട്ടാൻ പ്രയാസം, കിട്ടിയാൽ തീരില്ല, കൊടുത്താൽ വർദ്ധിക്കും.
✅ വിദ്യ
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തിൽ ചത്തിരിക്കും.
✅ താക്കോൽകൂട്ടം.
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കിഴക്കൂന്ന് വരവ്, പടിഞ്ഞാട്ട് പോക്ക്.
✅ സൂര്യൻ
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കിഴക്കേപ്പുറത്തു വാഴവെച്ചു, പടിഞ്ഞാപ്പുറത്തു കുലവെട്ടി.
✅ സൂര്യൻ
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കൊക്കിരിക്കും കുളം വറ്റി വറ്റി.
✅ നിലവിളക്ക്
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കൊച്ചിയിൽ വിതച്ചത് കൊല്ലത്ത് കായ്ച്ചു.
✅ വെള്ളരിക്ക
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കൊച്ചുകൊച്ചച്ചിങ്ങ, കുലനിറച്ചച്ചിങ്ങ, വയ്പാൻ കൊള്ളാം, തിന്മാൻകൊള്ളുകയില്ല .
✅ കഴുത്തില
++++++++++++++++++++++++++++++++++++++++++++++++++++++
⌛ കോലിൽ തൂങ്ങും പൂമഴ വർഷം.
✅ പൈപ്പുവെള്ളം