തെങ്ങിനേയും തേങ്ങയേയും കുറിച്ചുള്ള കടങ്കഥകള്‍ coconut riddles
- ഉടുക്കാത്ത മങ്ക കുടയേന്തി നില്ക്കുന്നു
- മരത്തിന്മേലുണ്ടൊരു തണ്ണീര്‍പ്പന്തല്‍
- ഒരമ്മപെറ്റ മക്കളൊക്കെ മുക്കണ്ണന്മാര്‍
- പച്ചക്കാട്ടില്‍ തവിട്ടുകൊട്ടാരം
- അതിനുള്ളില്‍ വെള്ളക്കൊട്ടാരം
- അതിനുള്ളില്‍ കൊച്ചുതടാകം
- വെളുവെളെയുള്ളൊരു പലഹാരം
- തെളുതെളെയുള്ളൊരു പാനീയം
- രണ്ടുമിരിപ്പതൊരേ പാത്രത്തില്‍
- എല്ലാര്‍ക്കും രണ്ട് കണ്ണ്, ഒരാള്‍ക്ക് മൂന്ന് കണ്ണ്
- പുറം പൊന്തം പൊന്തം
- അതിനുള്ളില്‍ പഞ്ഞിക്കെട്ട്
- അതിനുള്ളില്‍ ഇരുമ്പും കെട്ട്
- അതിനുള്ളില്‍ ഇയ്യക്കെട്ട്
- അതിനുള്ളില്‍ പനിനീര്‍
- തെക്കുതെക്കു തെന്നമരത്തില്‍ ഒരു കിണ്ടി വെള്ളം
- തൂക്കാതെ തൂങ്ങി, ചൊരിയാതെ നിറഞ്ഞു,
- എടുക്കാതെ വറ്റി