മലയാളം കടങ്കഥകൾ ഉത്തരങ്ങളും | New Kadamkathakal Riddles Malayalam
Hi Welcome To School Bell Channel
it is an Entertaining Channel Including School Welcome Song , School Prayer Songs .School Prayers, Kids Prayers, Poems, Stories, Rhymes ,Online Classes and other fun stuff for your little ones.
ആരും തൊടാത്തൊരു ഇറച്ചിക്കഷണം.
തീക്കട്ട
ആരോടും മല്ലടിക്കും, വെള്ളത്തോട് മാത്രമില്ല.
അഗ്നി
ആവശ്യക്കാരൻ വാങ്ങുന്നില്ല, വാങ്ങുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല.
ശവപ്പെട്ടി
ആർക്കും നിലയില്ല ആനയ്ക്കും നിലയില്ല ആമ്പാടിക്കൃഷ്ണനു് അരയററം വെള്ളം.
തവള
അകത്തറുത്താൽ പുറത്തറിയും.
ചക്കപ്പഴം
അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു.
കുരുമുളക്
അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്. വെറ്റില മുറുക്ക് അകത്ത് രോമം, പുറത്തിറച്ചി.
മൂക്ക്
അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും.
ഛായാഗ്രാഹി (ക്യാമറ)
അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില.
പപ്പടം
അകം എല്ലും തോലും പുറം പൊന്ത പൊന്തം.
വൈക്കോൽത്തുറു
അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി
ഓവ്
അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്.
മത്തത്തണ്ട്.
അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി.
കൺപീലി
അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു.
ഇടിവെട്ടി കൂൺ മുളയ്ക്കുക
അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ്.
മത്തൻ
അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു.
കുരുമുളക്
അങ്ങേ വീട്ടിലെ മുത്തശ്ശിയമ്മക്കിങ്ങേ വീട്ടിലെ മുറ്റമടി.
മുളംപട്ടിൽ
അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും.
ചൂല്
അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും.
തുലാസ്
അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല. ചേമ്പില
അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല.
അമ്മിക്കുഴ
അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്.
കിണ്ടി
അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി. ചക്ക അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു.
കൈയിൽ ചോറുരുള
അടയുടെ മുമ്പിൽ പെരുമ്പട.
തേനീച്ചക്കൂട്
അടി പാറ, നടു വടി, മീതെ കുട.
ചേന
അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര.
പുളിമരം
അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്.
മെതിക്കൽ
അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ.
നക്ഷത്രങ്ങൾ
അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.
അടുപ്പ്
അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു.
എലി
അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ തച്ച് പൊളിക്കാൻ കത്തിയാളില്ല.
അമ്പിളിമാമൻ
അതെടുത്തിതിലേക്കിട്ടു ഇതെടുത്തതിലേക്കിട്ടു.
പായ നെയ്ത്ത്
അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്.
ഇല
അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല.
ആമ
അമ്പലത്തിലുള്ള ചെമ്പകത്തിനു കൊമ്പില്ല.
കൊടിമരം
അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്.
ചിരവ
അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ.
തെങ്ങും തെങ്ങിൻപൂക്കുലയും
അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.
വെള്ളില
അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ.
അമ്മിക്കല്ലും കുഴവിയും
അമ്മ കിടക്കും, മകളോടും.
അമ്മിക്കല്ലും കുഴവിയും
അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ.
കവുങ്ങ്
അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും.
തീപ്പെട്ടിയും കൊള്ളിയും
അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു.
തീപ്പെട്ടിക്കൊള്ളി
അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം.
തിരികല്ല്
അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.
തവള
അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല.
പാന്റ്
അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു.
ചൂല്
അവിടെ കണ്ടു, ഇവിടെ കണ്ടു, പിന്നെ കണ്ടില്ല.
മിന്നൽ അഥവാ കൊള്ളിയാൻ.
അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്നു കൂത്താടുന്നു.
നാവ്
ആ പോയി, ഈ പോയി, കാണാനില്ല.
മിന്നാമിനുങ്ങ്
ആകാശത്തിലൂടേ തേരോടുന്നു. തേരാളി ഭൂമിയിൽ നിൽക്കുന്നു.
പട്ടം പറത്തൽ
ആകാശത്തിലെത്തുന്ന തോട്ടി.
കണ്ണ്
ആകാശം മുട്ടെ വളരും മരം, കാക്കക്കിരിക്കാൻ പറ്റൂല.
പുക
ആടിയോടിവരുന്ന വെമ്പാലമൂർഖന്റെ പേരു പറയാമോ?
തീവണ്ടി
ആനകേറാമല ആടുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി.
ആകാശത്തിലെ നക്ഷത്രങ്ങൾ
ആനയെ കാണാൻ വെളിച്ചമുണ്ട്, ബീഡി കത്തിക്കാൻ തീയില്ല.
ടോർച്ച്
ആനയ്ക്കും നിലയില്ല, പാപ്പാനും നിലയില്ല, കുഞ്ഞിക്കണ്ണന് അരയോളം വെള്ളം.
തവള
ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ കാവശ്ശേരിക്കുട്ടികൾക്കു കഴുത്തററം വെള്ളം
ആമ്പൽപ്പൂവ്
ആനയ്ക്ക് നിൽക്കാൻ നിഴലുണ്ട്, ജീരകം പൊതിയാൻ ഇലയില്ല.
പുളിമരം
ആയിരം ആളുകൾ ചെത്തിപ്പണിത ചിത്രകൂടക്കല്ല്.
തേനീച്ചക്കൂട്
ആയിരം കിളിക്ക് ഒരു കൊക്ക്.
വാഴക്കൂമ്പ്
ആയിരം കുഞ്ഞുങ്ങൾക്കൊരരഞ്ഞാൺ.
ചൂല്
ആയിരം കുറിയരി അതിലൊരു നെടിയരി.
നക്ഷത്രങ്ങളും ചന്ദ്രനും
ആയിരം തത്തയ്ക്ക് ഒരു കൊക്ക്.
വാഴക്കുല
ആയിരം തിരിതെരച്ച് അതിനുള്ളിലിരിക്കുന്ന ഉണ്ണികൃഷ്ണന്റെ പേര് പറയാമോ?
ഉണ്ണിത്തണ്ട്
ആയിരം വള്ളി, അരുമവള്ളി അമ്മയ്ക്കതിനോടേറെയിഷ്ടം
തലമുടി
ആരാലും അടിക്കാത്ത മുറ്റം.
ആകാശം
ആരും കാണാതെ വരും, ആരും കാണാതെ പോകും.
കാറ്റ്
Watch Video Link Here – Youtube Video Bind Us Together God Prayer
കടംകഥകള് ഉത്തരം,കുട്ടികളുടെ കടംകഥകള്,കടംകഥകള് pdfപൂമ്പാറ്റയെ കുറിച്ചുള്ള കടംകഥകള്,പുതിയ കടംകഥകള് മലയാളം കടങ്കഥകൾ ഉത്തരങ്ങളും | Riddles Malayalam Kadamkathakal
ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കടംകഥകള്,കടം കഥ ചോദ്യം,Riddle (കടങ്കഥ),A riddle is a statement, question or phrase having a double or veiled meaning, put forth as a puzzle to be solved. ,കടം കഥ ചോദ്യം ഉത്തരം,ഇംഗ്ലീഷ് റിഡില്സ് New Kadamkathakal