Kusruthi Chodyam Funny രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും Kusruthi Chodyangal
ചോദ്യം :- തോട്ടത്തിൽ ഞാൻ പച്ച, മാർകെറ്റിൽ ഞാൻ കറുപ്പ്,വീട്ടിൽ ഞാൻ ചുവപ്പ്, ആരാണ് ഞാൻ?
ഉത്തരം :- തേയില
ചോദ്യം :- എത്ര തല്ലിയാലും നുള്ളിയാലും കരയാത്ത കുട്ടി?
ഉത്തരം :- പാവക്കുട്ടി
ചോദ്യം :- ഒരു പോലീസുകാരൻ 3 കള്ളന്മാരെ പിടികൂടി ചോദ്യം ചെയ്തു ..ആദ്യത്തെ കള്ളനോട് ചോദിച്ചപ്പോൾ രണ്ടാമതെവാൻ ഉത്തരം പറഞ്ഞു .രണ്ടാമതവന്റെ അടുത്ത് ചോദ്യം ചോദിച്ചപ്പോൾ മൂന്നമാതെവാൻ ഉത്തരം പറഞ്ഞു ..കാരണം എന്താണ്….?
ഉത്തരം :- പോലീസുകാരന് കോങ്കണ്ണ്‍ ഉണ്ടായിരുന്നു ..
ചോദ്യം :- ആനയും ഉറുമ്പും കൂടി ഒളിച്ചു കളിക്കുകയായിരുന്നു ..ഉറുമ്പ് ആന കാണാത്ത സ്ഥലത്ത് പോയി ഒളിച്ചിരുന്നു ..പക്ഷെ..എന്നിട്ടും ആന ഉറുംബിനെ കണ്ടെത്തി …..എങ്ങനെ..?
ഉത്തരം :- ഉറുമ്പ് ഒളിച്ചത് ഒരു അമ്പലത്തിന്റെ അകത്തായിരുന്നു .അമ്പലത്തിന്റെ പുറത്ത് ഉറുമ്പിന്റെ ചെരുപ്പ് ഉണ്ടായിരുന്നു …..
ചോദ്യം :- ഒരു ആണിന് ഒരു ആണിനോട് പറയാം. ഉരു പെണ്ണിന് ഒരു ആണിനോട് പറയാം. പക്ഷെ ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് പറയാൻ കഴിയില്ല…..?
ഉത്തരം :- കുമ്പസാരം
ചോദ്യം :- ചോറിന് കൂട്ടാൻ പറ്റാത്ത കറി?
ഉത്തരം :- ബേക്കറി
ചോദ്യം :- ലോകപ്രശസതനായ ചന്ദ്രൻ ആര് ആണ് ……..?
ഉത്തരം :- ഭൂമിയുടെ ഉപഗ്രഹം
ചോദ്യം :- ഒരു ആണിന് സ്വന്തം ഭാര്യയെ ഒഴിച്ച് മറ്റുള്ള എല്ലാ സ്ത്രീകളെയും ഈ രീതിയിൽ കാണാം….ഏതു രീതിയിൽ……..?
ഉത്തരം :- വിധവ
ചോദ്യം :- ഹിന്ദിക്കാർ പോക്കറ്റിൽ വയ്ക്കുന്നതും മലയാളികൾ വീട്ടില് വയ്ക്കുനതുമായ വസ്തു ഏത് …..?
ഉത്തരം :- കലം /कलम।
ചോദ്യം :- ആനയും ഉറുമ്പും പമ്പയിൽ കുളിക്കാൻ പോയി ..ആന ഉറുംബിനെ ചീത്ത വിളിച്ചു ..എന്നാൽ ഉറുമ്പ് തിരിച്ചു ഒന്നും പറഞ്ഞില്ല …എന്തുകൊണ്ട് …?
ഉത്തരം :- കാരണം ഉറുമ്പ് ശബരിമലക്കു പോവാൻ മാലയിട്ടിരുന്നു
ചോദ്യം :- എപ്പോഴും തണുത്തു വിറച്ചിരിക്കുന്ന അക്ഷരം?
ഉത്തരം :- ബി( കാരണം – എ ക്കും സി ക്കും ഇടയിലാണ് ബി )
ചോദ്യം :- തല കുത്തി നിന്നാല്‍ വലുതാകുന്നതാര്?
ഉത്തരം :- ‘6 ‘
ചോദ്യം :- ഒരു ബക്കറ്റില്‍ നിറയെ വെള്ളമുണ്ട് … ബക്കറ്റില്‍ ഒരുപാട് തുളയുന്ടെങ്ങിലും ഒരൊറ്റ തുള്ളി പോലും പുറത്തെക്കൊഴുകിയില്ല …. കാരണം? –
ഉത്തരം :- ബക്കറ്റില്‍ വെള്ള മുണ്ട്
ചോദ്യം :- ഒരു ചെറുക്കന്‍ പെണ്ണിനെ കാണാന്‍ പോയി. ചെറുക്കന് പെണ്ണിനെ ഇഷ്ട്ടമായി. പെണ്ണിനെ ചെറുക്കനും ഇഷ്ട്ടമായി. പക്ഷെ കല്യാണം നടന്നില്ല….. കാരണം?
ഉത്തരം :- പെണ്ണിന് ഇഷ്ടപ്പെട്ടില്ല
ചോദ്യം :- ആവശ്യമില്ലാത്തപ്പോള്‍ എടുത്തു വെക്കും … ആവശ്യമുള്ളപ്പോള്‍ വലിച്ചെറിയും … എന്താണ്?
ഉത്തരം :- വല
ചോദ്യം :- ‘ര’ യില്‍ തുടങ്ങി ‘ര’ യില്‍ അവസാനിക്കുന്ന ഒരു പദം പറയാമോ –
ഉത്തരം :- രണ്ടര
ചോദ്യം :- തവളയുടെ മുന്‍പിലും കഴുത യുടെ പിന്‍പിലും കാണുന്നതെന്തു .
ഉത്തരം :- ത
ചോദ്യം :- വെള്ളത്തില്‍ വീണാല്‍ നനയാത്ത വസ്തു ഏടാണ്?
ഉത്തരം :- നിഴല്‍ –
ചോദ്യം :- ഒരു മാവിലുള്ള മാങ്ങകളുടെ എണ്ണം ഒരു കണ്ണുപൊട്ടന്‍ കൃത്യമായി എണ്ണിപ്പറഞ്ഞു … എങ്ങനെ?
ഉത്തരം :- -ഒരു കണ്ണല്ലേ പോട്ടിയിട്ടുളൂ ,,,,,, മറ്റേ കണ്ണിന്നു കുഴപ്പമൊന്നുമില്ലല്ലോ ?
ചോദ്യം :- ഒരു ദിവസം ഗാന്ധിജി കാട്ടില്‍കൂടി നടന്നു പോകുമ്പോള്‍ ഒരു സിംഹം ചാടി വീണു , എന്നിട്ട് പറഞ്ഞു. ഇന്ദിരാ ഗാന്ധി , ഇത് കേട്ട ഗാന്ധിജി ഓടി രക്ഷ പെട്ടു കാരണം എന്ത്
ഉത്തരം :- സിംഹം പറഞ്ഞത് ‘ഇന്നിര ഗാന്ധി’ എന്നാണ് .
ചോദ്യം :- വിശപ്പുള്ള രാജ്യം ?
ഉത്തരം :- Hungary
ചോദ്യം :- വെള്ളത്തിൽ അലിയുന്ന പൂ ?
ഉത്തരം :- ഷാംപൂ
ചോദ്യം :- ജനങ്ങൾക്ക് താമസിക്കാൻ പറ്റാത്ത സിറ്റി ?
ഉത്തരം :- Electricity
ചോദ്യം :- കടയിൽ നിന്ന് വാങ്ങാൻ കിട്ടാത്ത ജാം ?
ഉത്തരം :- Traffic jam
ചോദ്യം :- കാരറ്റ് മാത്രം വാങ്ങാൻ കിട്ടുന്ന കട ?
ഉത്തരം :- സ്വർണ്ണക്കട
ചോദ്യം :- ഫിഷ്ടാങ്കിൽ ഒരു മീൻ ചത്തപ്പോൾ ടാങ്കിലെ വെള്ളം കൂടി. എന്താണ് കാരണം ?
ഉത്തരം :- ബാക്കിയുള്ള മീനുകൾ കരഞ്ഞതുകൊണ്ട്
ചോദ്യം :- ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ?
ഉത്തരം :- Q
ചോദ്യം :- ലോകത്തിലെ ഏറ്റവും ചെറിയ പാലം ?
ഉത്തരം :- മൂക്കിൻറെ പാലം
ചോദ്യം :- കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്ത വളം ?
ഉത്തരം :- കോവളം
Tags: