ഓണം നൽകുന്ന സന്ദേശം | The message of Onam
#onam #onam2024 #onammessage #onamkerala
സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സര്‍വ്വൈശ്വര്യങ്ങളുടേയും മഹോത്സവമാണ് ഓണം. ജാതിമതഭേദമില്ലാതെ ലോകമെമ്പാടുമുള്ള എല്ലാ മലയാളിയും ആഘോഷിക്കുന്ന ഉത്സവം .പൂക്കളവും ഓണക്കോടിയും വിഭവസമൃദ്ധമായ സദ്യയും വൈവിധ്യമാര്‍ന്ന ഓണക്കളികളുമൊരുക്കി മലയാളി എക്കാലവും ആഹ്‌ളാദത്തോടെ ഓണത്തെ വരവേല്‍ക്കുന്നു.
ഓണം മാവേലിത്തമ്പുരാന്റെ ആഗമനദിവസമാണ്. മഹാബലി എന്നത് മാനവികത ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും മഹത്തായ ഭരണസങ്കല്പത്തിന്റെ സന്ദേശമാണ്.
ഓണത്തിന് ജാതിയില്ല, മതമില്ല, വർണ്ണ-വർഗ്ഗ-ലിംഗഭേദമേതുമില്ല. എല്ലാവരും മനുഷ്യരാണ് ഓണം ഐക്യപ്പെടലിന്റെ മഹാസംസ്‌കാരമാണ്.
ഓര്‍മ്മകളില്‍ നിന്നും പ്രതീക്ഷകളിലേക്ക് നമ്മെ തൊടുത്തുവിടുന്ന ഓണം കേരളീയസംസ്‌കാരത്തിന്റെ വസന്തപ്രതീക്ഷയാണ്. നന്മയും സമൃദ്ധിയും നാം പ്രതീക്ഷിക്കുന്നത് ഭൗതികതലത്തില്‍ മാത്രമല്ല, മനസ്സില്‍ വീശുന്ന ശുദ്ധിയുടെ വെളിച്ചത്തെയാണ് നാം ഓണപ്പുലരിയില്‍ കാണാനാഗ്രഹിക്കുന്നത്.
ഓണത്തിന്റെ നന്മ കാലാകാലം നിലനിൽക്കും. മലയാളി മണ്മറയുന്നതു വരെ. സമൂഹത്തിന്റെ ശാന്തിയെയും സമാധാനത്തെയും എന്നന്നേക്കുമായി നിലനിർത്തുന്ന ആളുകളായി മാറ്റാൻ ഓണത്തിന് കഴിയട്ടെ. ഓണം നൽകുന്ന വർണ്ണങ്ങളും അതിന്റെ സന്തോഷവും നമ്മുടെ ഹൃദയങ്ങളിലും ജീവിതത്തിലും നിറയട്ടെ.
Tags:
ഓണം നൽകുന്ന സന്ദേശം | The message of Onam